ആദ്യം റഹീമും കൂട്ടരും ബ്രോക്കര്‍ പണി നിര്‍ത്ത്... ആര്‍ജവമുള്ള മന്ത്രിമാരുണ്ടെങ്കില്‍ ആദ്യം ഉദ്യോഗാര്‍ത്ഥികളെ ചര്‍ച്ചയ്ക്ക് വിളിക്കാൻ ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍...

സംസ്ഥാനമൊട്ടാകെ സെക്രട്ടേറയേറ്റിനു മുന്നിൽ അർഹതപ്പെട്ട ജോലിക്കായി രാവും പകലും നാടും വീടും വിട്ടെറിഞ്ഞ് തങ്ങളുടെ ജോലിക്കായി സമരമുഖത്ത് പോരാടുമ്പോൾ ഇടതുപക്ഷ വിപ്ലവ നേതാക്കൾ മൗനം പാലിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പലതരത്തിലുള്ള പാലങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഇടാൻ ശ്രമിക്കുകയാണ് ഡി.വൈ.എഫ്.ഐ.
ഇത്തരത്തിൽ ഇന്നലെ ഡി.വൈ.എഫ്.ഐ നേതാവ് എ.എ. റഹീം നടത്തിയ മധ്യസ്ഥ ചർച്ചെയെ ഇപ്പോൾ കാര്യമായി വിമര്‍ശിച്ചിരിക്കുകയാണ് ഷാഫി പറമ്പില്‍ എം.എല്‍.എ. റഹീം ബ്രോക്കര്‍ പണി അവസാനിപ്പിച്ചിട്ട് ഉദ്യോഗാര്‍ഥികള്‍ക്കു വേണ്ടി സംസാരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.
സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുമായി ഡിവൈഎഫ്‌ഐ നേതാക്കള്‍ കഴിഞ്ഞ ദിവസമാണ് മധ്യസ്ഥ ചര്‍ച്ച നടത്തിയത്. എല്‍ജിഎസ് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികളാണ് തിരുവനന്തപുരത്തെ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി ചര്‍ച്ച നടത്തിയത്.
റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിനിധി ലയ രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ ഡിവൈഎഫ്‌ഐ നേതാക്കളെ കണ്ട് കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. അരമണിക്കൂറോളം നീണ്ടുനിന്ന ചർച്ചയിൽ മന്ത്രിമാരുമായി നേരിട്ട് കൂടികാഴ്ച നടത്തണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. ഉടൻ തന്നെ അതിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ ഉറപ്പുനല്‍കിയിട്ടുമുണ്ട്.
നിയമനങ്ങളെ സംബന്ധിച്ചും ഒഴിവുകളെ സംബന്ധിച്ചുമുള്ള കണക്കുകളില്‍ റാങ്ക് ഹോള്‍ഡേഴ്‌സിനെ പ്രതിനിധീകരിച്ച് എത്തിയവര്‍ അവ്യക്തത ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ കണക്കുകളില്‍ അവ്യക്തതയുണ്ടെന്നും തങ്ങളുടെ കൈയിലുള്ള കണക്കുമായി ഒത്തുപോകുന്നില്ലെന്നുമാണ് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞത്.
മുഖ്യമന്ത്രി പ്രഖ്യാപിച്ച തസ്തികകളേക്കുറിച്ചും തങ്ങള്‍ക്ക് അനുകൂലമായ ഒഴിവുകളുണ്ടോ എന്നതില്‍ കൂടുതല്‍ വ്യക്തത വേണമെന്നും എല്‍ജിഎസ് പട്ടികയിലുള്ളവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിലുള്ള സമരക്കാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല.
അതേസമയം, സെക്രട്ടേറിയറ്റിന് സമീപം സമരം ചെയ്യുന്ന പി.എസ്.സി. ഉദ്യോഗാര്‍ഥികള്‍ക്ക് പിന്തുണയര്‍പ്പിച്ച യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരം ദുരുദ്ദേശമെന്ന് റഹീം നേരത്തേ വിമര്‍ശനം ഉന്നയിച്ചിരുന്നു. സമാധാനപരമായി ഉദ്യോഗാര്‍ഥികളുടെ സമരം മുന്നോട്ടു പോവുകയാണെന്നും പ്രശ്നം പരിഹരിക്കാനായി സര്‍ക്കാരും ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തി വരികയാണെന്നും റഹീം പറഞ്ഞു. സമാധാന പരമായി പോകുന്ന സമരം യൂത്ത് കോണ്‍ഗ്രസ് വന്നതിന് ശേഷമാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ കലാപമായി മാറിയതെന്നും റഹീം ആരോപിച്ചിരുന്നു.
കോണ്‍ഗ്രസ് എംഎല്‍എമാര്‍ സമരസ്ഥലത്ത് പോയതിന് ശേഷം ഓരോ ദിവസവും പ്രശ്‌നങ്ങള്‍ ഉണ്ടാവുകയാണ് ചെയ്യുന്നതെന്നും അല്ലാതെ ഉദ്യോഗാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കലല്ല നടക്കുന്നതെന്നും റഹീം കുറ്റപ്പെടുത്തി.
രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയ്ക്ക് കൂടുതല്‍ നിറം പകരാന്‍ ഉദ്യോഗാര്‍ഥികളുടെ ചോര ആഗ്രഹിച്ച കോണ്‍ഗ്രസ് എന്നാലിപ്പോൾ എംഎല്‍എമാര്‍ കെണിക്കൂട്ടില്‍ പെട്ടുപോയ എലികളുടെ അവസ്ഥയാണ് ഉള്ളതെന്നും പരിഹസിച്ചു. യുവ എം.എല്‍.എമാരായ കെ.എസ്. ശബരീനാഥന്റെയും ഷാഫി പറമ്പിലിന്റെയും നേതൃത്വത്തിലാണ് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല ഉപവാസ സമരം നടത്തുന്നത്.
https://www.facebook.com/Malayalivartha























