ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ വ്യാപക ആക്രമണം.. സുവേന്ദു അധികാരിയുടെ വാഹനത്തിന് നേരെ ആക്രമണം അഴിച്ചു വിട്ട സംഭവത്തിൽ റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; വടക്കൻ കൊൽക്കത്ത ബിജെപി അദ്ധ്യക്ഷന് ഗുരുതര പരിക്ക്; അമിത് ഷാ ബംഗാളിൽ

തൃണമൂൽ നേതാക്കൾ ഇക്കാലമത്രയും നടത്തിയ രാഷ്ട്രീയ മുന്നേറ്റം മമതയെന്ന നേതാവിനെ ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ കരുത്തുറ്റ നേതാവാക്കി മാറ്റുകയായിരുന്നു .എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പോട് കൂടി അവരുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് കാര്യങ്ങൾ കീഴ്മേൽ മറിച്ചു .തൃണമൂൽ പ്രവർത്തകരുടെ കൊടിയ ആക്രമണ ശൈലിക്ക് അതെ നാണയത്തിൽ തിരിച്ചടിക്കാൻ പോലും കെൽപ്പില്ലാത്ത സി പി എം പ്രവർത്തകർ ജീവനും കൊണ്ടോടിയ അതെ നാട്ടിലാണ് ബി ജെ പി പടിപടിയായി രാഷ്ട്രീയ നേട്ടം കൈവരിക്കാൻ തുടങ്ങിയത് .
ബി ജെ പി യുടെ ദേശിയ അധ്യക്ഷൻ ജെ പി നദ്ദയുടെ വാഹന വ്യൂഹത്തിനു നേരെ ആക്രമണം അഴിച്ചു വിട്ട സംഭവത്തിൽ റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറങ്ങിയത് മമതയുടെ ഭരണത്തിന് കാര്യമായ തിരിച്ചടി നൽകി എന്നാണ് വിലയിരുത്തപ്പെടുന്നത് .സുവേന്ദുവിനെയും മറ്റ് ബി ജെ പി നേതാക്കന്മാരെയും ആക്രമിക്കാൻ തൃണമൂൽ നേതൃത്വം വാരിക്കുഴി ഒരുക്കുന്നു എന്ന വാദമാണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്നത്
.സുവേന്ദു അധികാരി, ഷങ്കുദേബ് പാണ്ഡെ, ഷിബാജി സിംഘ റോയ് എന്നിവർ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ഫൂൽബഗാനിൽവെച്ച് തൃണമൂലിന്റെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ ഷിബാജി സിംഗ് റോയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗാളിൽ ക്രമസമാധാന നില തകർന്നെന്ന് ബിജെപി ആരോപിച്ചു.
ഇതിനിടെ തൃണമൂൽ ആക്രമണത്തെ അപലപിച്ച് കേന്ദ്രമന്ത്രി ഗജേന്ദ സിംഗ് ഷെഖാവത്ത് രംഗത്തെത്തി. പരാജയ ഭീതിയാണ് മമത ബാനർജിയെ ഇത്തരം കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മമത ബംഗാളിനെ നശിപ്പിച്ചെന്ന് ബിജെപി നേതാവ് അമിത് മാളവ്യയും പ്രതികരിച്ചു
https://www.facebook.com/Malayalivartha























