കേരളാ പോലീസിനെതിരെ ഷാഫിപറമ്പിൽ; "അവര്‍ യഥാര്‍ഥ പോലീസല്ല, യൂണിഫോം ധരിച്ചെത്തിയ ഡിവൈഎഫ്‌ഐക്കാര്‍'

സെക്രട്ടേറിയേറ്റിനുമുന്നിൽ ഇന്ന് നടന്ന കെഎസ് യു മാർച്ചിനു നേരെ പോലീസുകാരുടെ ശക്തമായ അതിക്രമം പോലീസുകാരുടേതല്ല ഡി വൈ എഫ് ഐ കരുടേതാണെന്ന് ഷാഫി പറമ്പിൽ. ഇത് ഡി വൈ എഫ് ഐ ക്കാരുടെ തിരക്കഥയാണെന്നും എം എൽ എ പറഞ്ഞു. നെയിം ബോര്‍ഡ് പോലും ധരിക്കാത്ത പോലീസുകാരാണ് സെക്രട്ടറിയേറ്റിന് അകത്തും പുറത്തും കെ.എസ്.യുവിന്റെ സമരത്തെ നേരിട്ടത്. പെണ്‍കുട്ടികളെ പുരുഷന്‍മാരായ പോലീസുകാര്‍ കേട്ടാല്‍ അറയ്ക്കുന്ന തെറി പറഞ്ഞായിരുന്നു മര്‍ദ്ദിച്ചത്. ഫൈബര്‍ ലാത്തി പൊട്ടുന്നത് വരെ കെ.എസ്.യു. പ്രവര്‍ത്തകരുടെ തലയ്ക്കടിച്ചെന്നും ഷാഫി പറമ്പിൽ ആരോപിക്കുകയും ചെയ്തു. എല്ലാ സമരങ്ങളോടും സര്‍ക്കാര്‍ അസഹിഷ്ണുതയാണ് കാട്ടുന്നത്. അഞ്ചാമത്തെ ദിവസമാണ് ഞങ്ങളുടെ നിരാഹാര സമരം. ചര്‍ച്ചയ്ക്ക് പോലും ഒരു മന്ത്രിയും തയ്യാറായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാർച്ചിനിടെ നിരവധി പേർക്ക് പരുക്കേറ്റിരുന്നു. ഉദ്യോഗാര്‍ത്ഥികളുടെ സമരം 24 ദിവസമായി ഇതുവരെ ഒരു മന്ത്രിയും ചര്‍ച്ചയ്ക്ക് വന്നില്ല. ഈ സര്‍ക്കാര്‍ അധികാരത്തിന്റെ എല്ലാ ഹുങ്കും പ്രതിഷേധക്കാര്‍ക്ക് നേരെ പ്രയോഗിക്കുന്നു. നിരാഹാരം ഇനിയും തുടരുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
https://www.facebook.com/Malayalivartha























