സംസ്ഥാനത്ത് വെളളക്കരം വര്‍ദ്ധിപ്പിച്ചതായി ജലവിഭവ വകുപ്പ്

സംസ്ഥാനത്ത് വെളളക്കരം വര്‍ദ്ധിപ്പിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി അറിയിച്ചു. കേന്ദ്ര നിര്‍ദ്ദേശപ്രകാരമാണ് വെളളക്കരം കൂട്ടിയത്. പുതിയ നിരക്ക് ജനങ്ങളെ കാര്യമായി ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഏപ്രില്‍ ഒന്നുമുതലാണ് വര്‍ദ്ധന നിലവില്‍ വരിക. അടിസ്ഥാന നിരക്കില്‍ പ്രതിവര്‍ഷം അഞ്ച് ശതമാനത്തിന്റെതാണ് വര്‍ദ്ധന. തീരുമാനം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷമാകും നടപ്പാക്കുകയെന്നും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha























