താന്‍ ബി ജെ പിയില്‍ ചേരുന്നതോടെ ജനങ്ങളുടെ കുത്തൊഴുക്ക് പാര്‍ട്ടിയിലേക്ക് ഉണ്ടാവും; തനിക്ക് കാര്യ പ്രാപ്തിയുണ്ടെന്ന പ്രതിച്ഛായയുണ്ട്; ബി ജെ പി അംഗത്വത്തില്‍ പ്രതികരിച്ച് ഇ ശ്രീധരന്‍

ബി ജെ പി അംഗത്വത്തില്‍ പ്രതികരിച്ച് മെട്രോമാന്‍ ഇ ശ്രീധരന്‍. താന്‍ ബി ജെ പി യില്‍ ചേരുന്നതോടെ പാര്‍ട്ടിയിലേക്ക് ജനങ്ങളുടെ കുത്തൊഴുക്ക് ഉണ്ടാവുമെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. കാര്യപ്രാപ്തിയും സത്യസന്ധതയുമുള്ളയാള്‍ എന്ന പ്രതിച്ഛായ തനിക്കുണ്ടെന്നും നാടിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് കരുതിയാണ് ബി ജെ പിയില്‍ ചേര്‍ന്നതെന്നും ഇ ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു. എല്‍ ഡി എഫും യു ഡി എഫും സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. സംസ്ഥാനത്തെ ഇരുമുന്നണികളും കേന്ദ്രവുമായി കേന്ദ്രവുമായി ഏറ്റുമുട്ടല്‍ നടത്തുകയാണ്. ബി ജെ പിയുടെ പ്രകടന പത്രികയിലേക്ക് താന്‍ നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണ്. യു ഡി എഫിനെയും എല്‍ ഡി എഫിനെയും അറ്റാക്ക് ചെയ്യില്ല. വ്യക്തിപരമായി ആരെയും അധിക്ഷേപിക്കാന്‍ തയ്യാറല്ല. നാട്ടില്‍ വ്യവസായങ്ങള്‍ വരണം. നാട്ടിലുള്ളവര്‍ പുറത്ത് പോയും പുറത്ത് നിന്നുള്ളവര്‍ നാട്ടില്‍ വന്നും ജോലി ചെയ്യുന്ന സാഹചര്യം മാറണം. വ്യവസായങ്ങളിലൂടെ നാട്ടില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കണമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























