ചെത്തുകാരന്‍ കോരേട്ടന്‍ പിണറായിയില്‍ കള്ളും കുടിച്ചു തേരാപാരാ നടക്കുകയായിരുന്നു; പിണറായി വിജയന് എതിരെ വീണ്ടും ആക്ഷേപവുമായി കെ സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിന് നേരെ വീണ്ടും ആക്ഷേപവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എം പി. ചെത്തുകാരന്‍ കോരേട്ടന്‍ പിണറായിയില്‍ കള്ളും കുടിച്ചു തേരാപാരാ നടക്കുകയായിരുന്നുവെന്നാണ് കെ സുധാകരന്‍ പറഞ്ഞത്. കാസര്‍ഗോഡ് കല്ല്യാട്ടില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും ചരമവാര്‍ഷികത്തിന് സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പള്ളി രാമചന്ദ്രന്റെ അച്ഛനെ പിണറായി വിളിച്ചത് അട്ടംപരത്തി ഗോപാലനെന്നാണെന്നും, ഗോപാലന്‍ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയപ്പോള്‍ ചെത്തുകാരന്‍ കോരേട്ടന്‍ പിണറായിയില്‍ കള്ളും കുടിച്ചു നടക്കുകയായിരുന്നുവെന്നാണ് കെ സുധാകരന്‍ പറഞ്ഞത്. ഒന്‍പത് ഉപദേശകരെ വച്ച് ഭരിക്കാന്‍ പിണറായിക്ക് ബുദ്ധിയും വിവരവുമില്ലെയെന്നും കെ സുധാകരന്‍ ചോദിച്ചു. സ്വാതന്ത്ര്യ സമരത്തിന്റെ വില അറിയാത്തത് കൊണ്ടാണ് പിണറായി ഗോലനെ പരിഹസിച്ചതെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഇത് രണ്ടാം തവണയാണ് കെ സുധാകരന്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിന് നേരെ പ്രസ്താവനയുമായി എത്തുന്നത്. ചെത്തുകാരന്റെ കുടുംബത്തില്‍ നിന്നു വന്ന പിണറായി ഇപ്പോള്‍ സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ എടുത്തിരിക്കുന്നുവെന്നായിരുന്നു സുധാകരന്റെ ആദ്യത്തെ പരാമര്‍ശം.
https://www.facebook.com/Malayalivartha























