സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ ഐ ഐ ഹര്‍ജി ഹൈക്കോടതി തള്ളി; തീവ്രവാദത്തിന്റെ പരിധിയില്‍ വരില്ലെന്ന് കോടതി നിരീക്ഷണം

സ്വര്‍ണ്ണക്കടത്ത് കേസില്‍ യു എ പി എ നിലനില്ക്കില്ലെന്ന നിരീക്ഷണത്തില്‍ എന്‍ ഐ എ യുടെ ഹര്‍ജി ഹൈക്കോടതി തള്ളി. പ്രതികള്‍ക്ക് കീഴ് കോടതി നല്കിയ ജാമ്യത്തിന് എതിരായി ആയിരുന്നു എന്‍ എ എ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. യു എ പി എ യുടെ സെഷന്‍ 15 ന് കേസില്‍ നിലനില്ക്കുമെന്നായിരുന്നു എന്‍ ഐ എ യുടെ വാദം എന്നാല്‍ സ്വര്‍ണ്ണക്കടത്ത് തീവ്രവാദത്തിന്റെ പരിധിയില്‍ വരില്ലെന്നും കസ്റ്റംസ് ആക്ടിന്റെ കീഴില്‍ വരുന്ന കുറ്റമാണെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ഹരിപ്രസാദ് അദ്ധ്യക്ഷനായ ബഞ്ചാണ് അപ്പീല്‍ തള്ളിയത്. കേസ് യു എ പി എ യുടെ കീഴില്‍ കൊണ്ട് വരാന്‍ ഇനി എന്‍ ഐ എക്ക് സുപ്രീംകോടതിയെ സമീപിക്കാന്‍ മാത്രമേ സാധിക്കുകയുള്ളു. വിചാരണ ഘട്ടത്തില്‍ ഇതിനായി എന്‍ ഐ എ കൂടുതല്‍ തെളിവുകളും സമര്‍പ്പിക്കേണ്ടതായിട്ടു വരും.
https://www.facebook.com/Malayalivartha























