ഇനി പാലം പണിയില്ല കുഴിക്കല്‍ മാത്രം; ഇ ശ്രീധരന്റെ ബി ജെ പി പ്രവേശത്തെ പരിഹസിച്ച് എന്‍ എസ് മാധവന്‍

ഇ ശ്രീധരന്റെ ബി ജെ പി പ്രവേശത്തെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. ഇ ശ്രീധരന്‍ പാലങ്ങളുണ്ടാക്കുകയും ടണലുകള്‍ കുഴിക്കുകയും ചെയ്തിരുന്നു എന്നാല്‍ ഇനി കുഴിക്കല്‍ മാത്രമേ കാണുകയുള്ളു എന്നാണ് എന്‍ എസ് മാധവന്‍ പരിഹസിക്കുന്നത്. ട്വീറ്ററിലൂടെയാണ് ഇ ശ്രീധരന്റെ ബി ജെ പി പ്രവേശത്തെ എന്‍ എസ് മാധവന്‍ പരിഹസിച്ചിരിക്കുന്നത്. അതേ സമയം ഇ ശ്രീധരന്റെ ബി ജെ പി പ്രവേശം സജീവമായ രാഷ്ട്രീയ ചര്‍ച്ച വിഷയമാവുകയാണ്. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇ ശ്രീധരന്റെ പാര്‍ട്ടി പ്രവേശം സ്ഥിതീകരിച്ചത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സന്നദ്ധതയും ഇ ശ്രീധരന്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























