പുതുച്ചേരിയില്‍ വിശ്വാസ വോട്ടെടുപ്പിന് അനുമതി, രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ കോണ്‍ഗ്രസ് ചക്രശ്വാസം വലിക്കുന്നതിനിടയിലാണ് ഗവര്‍ണ്ണറുടെ നടപടി

രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ചക്രശ്വാസം വലിക്കുന്നതിനിടയില്‍ പുതുച്ചേരിയില്‍ വിശ്വാസ വോട്ടെടുപ്പിന് ഗവര്‍ണറുടെ അനുമതി. ഫെബ്രവരി 22നകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസമായിരുന്നു പുതുച്ചേരി ഗവര്‍ണ്ണര്‍ സ്ഥാനത്ത് നിന്നും കിര്‍ണ്‍ബേദിയെ പ്രസിഡന്റ് രാംനാഥ് കോവിന്ദ് മാറ്റിയത്. നിലവിലെ ഗവര്‍ണ്ണറായ തമിഴിസൈ സൗന്ദരരാജന്‍ തെലങ്കാന കൂടാതെയുള്ള അധിക ചുമതലയായാണ് പുതുച്ചേരിയുടെ ഗവര്‍ണ്ണര്‍ സ്ഥാനം നല്കിയിരിക്കുന്നത്. എന്‍ ആര്‍ കോണ്‍ഗ്രസിലെയും അണ്ണാ ഡി എം കെ യിലെയും ഓരോ അംഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ മാത്രമേ കോണ്‍ഗ്രസിന് പുതുച്ചേരിയില്‍ ഭരണം നിലനിര്‍ത്താനാവുകയുള്ളു. ഗവര്‍ണറുമായുള്ള പ്രതിപക്ഷ നേതാവിന്റെ കൂടിക്കാഴ്ചക്ക് ശേഷമാണ് വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണര്‍ അനുമതി നല്കിയത്. 17 പേരുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ 33 അംഗങ്ങളുള്ള പുതുച്ചേരി സഭയില്‍ മുന്നണികള്‍ക്ക് കേവല ഭൂരിപക്ഷം നേടാനാവുകയുള്ളു. നിലവില്‍ കോണ്‍ഗ്രസ് ഡി എം കെ സഖ്യത്തിനും എന്‍ ഡി എ സഖ്യത്തിനും 14 എം എല്‍ എ മാരുടെ പിന്തുണകള്‍ വീതമാണ് ഉള്ളത്. നാല് എം എല്‍ എ മാര്‍ രാജി വച്ചതോടെയാണ് പുതുച്ചേരിയില്‍ സര്‍ക്കാരിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയത്.
https://www.facebook.com/Malayalivartha























