സംഗീത സംവിധായകനും തിരക്കഥാകൃത്തുമായ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു....ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം

സംഗീത സംവിധായകനും തിരക്കഥാകൃത്തുമായ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. കുട്ടിസ്രാങ്ക്, സ്വം അടക്കം നിരവധി ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി.
കോട്ടയം ജില്ലയിലെ പാലായിലാണ് ജനനം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സംവിധാനത്തിലും തിരക്കഥാ രചനയിലും പിജി ഡിപ്ലോമ നേടി. സിനിമയും സംഗീതവും വായനയും ഫോട്ടൊഗ്രാഫിയും ചെറുപ്പം മുതല്‍ തന്നെ ഇഷ്ടവിനോദങ്ങളായിരിന്നു.കെ.ജി. ജോര്‍ജിന്റെ മണ്ണിലൂടെ സിനിമയിലെത്തി.
പിന്നീട് അരവിന്ദന്റെ തമ്പില്‍ അസിസ്റ്റന്റ് ഡയറക്റ്ററായി. ജി അരവിന്ദനൊപ്പം തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാരചനയില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. എസ്തപ്പാനിലൂടെയാണ് പശ്ചാത്തല സംഗീത രംഗത്തേക്കെത്തിയത്.
"
https://www.facebook.com/Malayalivartha























