ശസ്ത്രക്രിയയ്ക്കായി മെഡിക്കല്‍കോളേജില്‍ കിടന്ന മകന് കാണേണ്ടി വന്നത് അച്ഛന്റെ ചേതനയറ്റ ശരീരം... തന്റെ സമീപം കിടക്കുന്നത് അച്ഛന്റെ മൃതദേഹമെന്നറിഞ്ഞ ഗോകുല്‍ പൊട്ടിക്കരഞ്ഞു, ആ കാഴ്ച കണ്ടു നിന്നവരെ കണ്ണീലാഴ്ത്തി

ശസ്ത്രക്രിയയ്ക്കായി മെഡിക്കല്‍കോളേജില്‍ കിടന്ന മകന് കാണേണ്ടി വന്നത് അച്ഛന്റെ ചേതനയറ്റ ശരീരം... തന്റെ സമീപം കിടക്കുന്നത് അച്ഛന്റെ മൃതദേഹമെന്നറിഞ്ഞ ഗോകുല്‍ പൊട്ടിക്കരഞ്ഞ്, ആ കാഴ്ച കണ്ടു നിന്നവരെ കണ്ണീലാഴ്ത്തി.
അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കായാണ് പാമ്പാടി വെള്ളൂര്‍ കാലായില്‍ ഗോകുലിനെ (22) കോട്ടയം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചത്. വ്യാഴാഴ്ച പരിശോധനയ്ക്കായി നഴ്‌സിങ് കൗണ്ടറിന് മുന്‍പില്‍ സ്ട്രച്ചറില്‍ കിടക്കുകയായിരുന്ന ഗോകുലിന്റെ സമീപത്തായി മറ്റൊരു സ്ട്രച്ചറില്‍ അച്ഛന്‍ സജയന്റെ (44) മൃതദേഹം എത്തിക്കുകയായിരുന്നു.
തന്റെ സമീപം കിടക്കുന്നത് അച്ഛന്റെ മൃതദേഹമാണെന്നറിഞ്ഞ ഗോകുല്‍ പൊട്ടിക്കരഞ്ഞു. അച്ഛന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയശേഷം ഗോകുലിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഒരാഴ്ചമുമ്പാണ് ഗോകുലിന്റെ വലതുകാലിന് പരിക്കേറ്റത്.
ശസ്ത്രക്രിയയ്ക്കായി അമ്മൂമ്മ സാവിത്രിക്കൊപ്പമാണ് ഗോകുല്‍ അത്യാഹിത വിഭാഗത്തിലെത്തിയത്. ഈ സമയത്താണ് മരത്തില്‍നിന്ന് വീണുപരിക്കേറ്റ് അച്ഛന്‍ സജയനെ കൊണ്ടുവന്നത്. മരംവെട്ടുതൊഴിലാളിയാണ് സജയന്‍.
വ്യാഴാഴ്ച ശസ്ത്രക്രിയ ആയതിനാല്‍ അച്ഛനോട് ജോലിക്കു പോകേണ്ടെന്ന് ഗോകുല്‍ പറഞ്ഞിരുന്നു. എങ്കിലും സാമ്പത്തികപ്രശ്‌നം മൂലമാണ് സജയന്‍ പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പൂതിരിക്കല്‍ സുമയാണ് സജയന്റെ ഭാര്യ. ഗോകുലിന്റെ സഹോദരന്‍: അഖില്‍.
"
https://www.facebook.com/Malayalivartha























