ഇത്രയ്ക്ക് പണി പ്രതീക്ഷിച്ചില്ല... ആര്‍ജ്ജവമുണ്ടെങ്കില്‍ രമേശ് ചെന്നിത്തല പൊന്നാനിയില്‍ തനിക്കെതിരെ മത്സരിക്കണമെന്ന് വെല്ലുവിളിച്ച പി. ശ്രീരാമകൃഷ്ണന് വെല്ലുവിളിയായി മെട്രോമാന്‍; ഇ ശ്രീധരന് മത്സരിക്കാന്‍ താത്പര്യം പൊന്നാനി; തൃശൂരും പരിഗണനയില്‍

കഴിഞ്ഞയാഴ്ചയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എത്തിയത്. ആര്‍ജ്ജവമുണ്ടെങ്കില്‍ രമേശ് ചെന്നിത്തല പൊന്നാനിയില്‍ തനിക്കെതിരെ മത്സരിക്കണമെന്നാണ് ശ്രീരാമകൃഷ്ണന്‍ പറഞ്ഞത്.
പൊന്നാനിയില്‍ വന്ന് രമേശ് ചെന്നിത്തല എനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. പ്രതികാര ബുദ്ധിയോടെയാണ് അദ്ദേഹം പെരുമാറുന്നതെന്നും സ്പീക്കര്‍ ആരോപിച്ചു. ചെന്നിത്തലയ്ക്ക് സ്ഥലജല വിഭ്രാന്തിയെന്നും സ്പീക്കര്‍ വിമര്‍ശിച്ചു. ആര്‍ജ്ജവമുണ്ടെങ്കില്‍ രമേശ് ചെന്നിത്തല പൊന്നാനിയില്‍ വരട്ടെയെന്നുമാണ് ശ്രീരാമകൃഷ്ണന്‍ പറഞ്ഞത്.
ചെന്നിത്തല വരുന്നില്ല പകരം വരുന്നത് ഇ ശ്രീധരനാണ്. ഇ. ശ്രീധരന്‍ ബിജെപി സ്ഥാനാര്‍ഥിയായി നിയമസഭയിലേക്കു മത്സരിക്കുമോ, മണ്ഡലം ഏത് എന്നീ കാര്യങ്ങള്‍ ദേശീയ നേതൃത്വം തീരുമാനിക്കും. മത്സരിക്കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തയാറാണെന്നും ശ്രീധരന്‍ പ്രതികരിച്ചു.
നഗരങ്ങളിലെ ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കാനാണു സാധ്യത. മെട്രോ മാന്‍ മെട്രോ സിറ്റിയില്‍ എന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. അതനുസരിച്ചു തൃപ്പൂണിത്തുറ പരിഗണിച്ചേക്കാം. തൃശൂര്‍ മണ്ഡലവും ചര്‍ച്ചയിലുണ്ട്. പൊന്നാനിയില്‍ സ്ഥാനാര്‍ഥിയാകാമെന്നു ചര്‍ച്ചയ്ക്കിടെ ശ്രീധരന്‍ പറഞ്ഞതായാണു ബിജെപിക്കുള്ളില്‍ നിന്നുള്ള വിവരം.
ഇ.ശ്രീധരന്‍ ബിജെപിയില്‍ ചേരുന്നതായി ഇന്നലെ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തിനിടെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണു വെളിപ്പെടുത്തിയത്. പിന്നാലെ, ശ്രീധരന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. മണ്ഡലം ഏതെന്നു ബിജെപി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പു പ്രചാരണ വേദികളില്‍ സജീവമാകാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍, ചുമതല നല്‍കിയാല്‍ നിര്‍വഹിക്കും. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയില്‍ പങ്കെടുക്കില്ല. ഗവര്‍ണറാകാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ തനിക്കു സല്‍പേരുണ്ട്. അങ്ങനെയൊരാള്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിയിലെത്തുമെന്നും ശ്രീധരന്‍ പറഞ്ഞു. ഇ. ശ്രീധരനെപ്പോലുള്ളവര്‍ ബിജെപിയിലേക്കു വരുന്നതു കേരളത്തിന്റെ പൊതുവികാരമാണ് വ്യക്തമാക്കുന്നതെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
എന്റെ ആശയങ്ങളും സ്വപ്നങ്ങളുമായി ചേര്‍ന്ന രാഷ്ട്രീയം ബിജെപിയുടേതാണെന്ന തിരിച്ചറിവാണ് ആ പ്രസ്ഥാനത്തില്‍ ചേരാന്‍ പ്രേരിപ്പിച്ചത്. കേരളത്തില്‍ പലതും ചെയ്യാന്‍ കേന്ദ്രസഹായം അനിവാര്യമാണ്. കേന്ദ്രത്തെ കുറ്റം പറയുകയും കേരളത്തിനു സഹായം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയം നമ്മുടെ നാടിനു ഗുണകരമല്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതുവരെ ചെയ്തത് അതാണ്. അതിനൊരു മാറ്റം വരാന്‍ കേരളത്തില്‍ ബിജെപിയുടെ ജനപ്രതിനിധികള്‍ വരേണ്ടത് ആവശ്യമാണ്. ബിജെപി സംസ്ഥാന നേതാക്കളാണ് എന്നെ പാര്‍ട്ടിയിലേക്കു ക്ഷണിച്ചത്.
സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മൂന്നുവട്ടം വന്നു. കേന്ദ്ര നേതാക്കളാരും ബന്ധപ്പെട്ടിട്ടില്ല. പാര്‍ട്ടിയില്‍ ആദ്യം അംഗത്വമെടുക്കട്ടെ. അതിനായി വലിയ പൊതുപരിപാടിയൊന്നും ആവശ്യമില്ലെന്നു പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.
എന്തായാലും മെട്രോമാന്‍ എവിടെ നിന്നാലും എതിരാളികള്‍ പേടിക്കുക തന്നെ വേണം. ഒ. രാജഗോപാലിന്റെ റെയില്‍വേ മന്ത്രിയെന്ന നിലയിലുള്ള വികസനം കണ്ടാണ് അദ്ദേഹത്തെ എംഎല്‍എ ആക്കിയത്. അതുപോലെ മെട്രോമാനും നിയമസഭയില്‍ വരിക തന്നെ ചെയ്യും.
https://www.facebook.com/Malayalivartha























