സെക്രട്ടേറിയറ്റിന് മുന്നില്‍ തുടരുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം എത്രയും വേഗം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന സി പി എം കേന്ദ്രകമ്മിറ്റിയുടെ തീരുമാനം സംസ്ഥാന കമ്മിറ്റി തള്ളി

സെക്രട്ടേറിയറ്റിന് മുന്നില്‍ തുടരുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം എത്രയും വേഗം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന സി പി എം കേന്ദ്രകമ്മിറ്റിയുടെ തീരുമാനം സംസ്ഥാന കമ്മിറ്റി തള്ളി. അഹങ്കാരവും ധാര്‍ഷ്ട്യവും കൊണ്ടു കണ്ണു കാണാതായ സംസ്ഥാന നേതാക്കള്‍ സമരം തീര്‍ക്കാന്‍ കേന്ദ്ര കമ്മിറ്റി നേരിട്ട് വരട്ടെ എന്ന നിലപാടിലാണ്.
സമരം തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരോ സി പി എം സംസ്ഥാന കമ്മിറ്റിയോ തയ്യാറാകില്ലെന്ന് മനസിലാക്കിയപ്പോഴാണ് ഡി വൈ എഫ് ഐ സംസ്ഥാന നേതാക്കളോട് കേന്ദ്ര നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ടത് അങ്ങനെയാണ്. ഡി വൈ എഫ് ഐ നേതാക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി രാത്രികാല ചര്‍ച്ചകള്‍ നടത്തിയത് ഈ സാഹചര്യത്തിലായിരുന്നു. ചര്‍ച്ചയില്‍ ഒരു മുതിര്‍ന്ന മന്ത്രിയെ വിട്ടു തരണമെന്ന ഡിവൈഎഫ് ഐ ആവശ്യം പോലും സര്‍ക്കാര്‍ നിരാകരിച്ചിരുന്നു.
സമരം തുടര്‍ന്നാല്‍ അത് പിണറായി വിജയന്‍ സര്‍ക്കാരിന്റെ അസ്ഥിവാരമിളക്കുമെന്ന് അങ്ങ് ഡെല്‍ഹിയിലിരിക്കുന്ന നേതാക്കള്‍ മനസിലാക്കി. ഡല്‍ഹിയിലുള്ള മലയാളി മാധ്യമ പ്രവര്‍ത്തകരുമായി ഊഷ്മള ബന്ധം പുലര്‍ത്തുന്ന സീതാറാം യച്ചൂരിക്ക് ഇന്ന് കേരളത്തിന്റെ യഥാര്‍ത്ഥ ചിത്രം കൃത്യമായി അറിയാം. പുറംവാതില്‍ - പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തരുതെന്ന നിര്‍ദ്ദേശം കേന്ദ്ര കമ്മിറ്റി നല്‍കിയിരുന്നതാണ്. എന്നാല്‍ അതിന് പുല്ലു വിലയാണ് സംസ്ഥാന കമ്മിറ്റി നല്‍കിയത്. ഇതില്‍ കേന്ദ്ര കമ്മിറ്റിക്ക് അത്ഭുതമൊന്നുമില്ല. മുമ്പും ഇത്തരം നിലപാടുകളാണ് പല വിഷയങ്ങളിലും സംസ്ഥാന കമ്മിറ്റി സ്വീകരിച്ചിട്ടുള്ളത്. എന്തിന് ചര്‍ച്ച ചെയ്യണമെന്ന് ധനമന്ത്രി തോമസ് ഐസക് ചോദിച്ചതും ഇതു കൊണ്ടാണ്.
ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുടെ സമരം 25 ദിവസം പിന്നിട്ടു. 12ആം ദിവസത്തിലാണ് സിവില്‍ പൊലീസ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പ്രതിഷേധം.
ആവശ്യങ്ങളില്‍ തീരുമാനമാകും വരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം. പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥശ്രമങ്ങളും സജീവമാണ്. മുഖ്യമന്ത്രിയടക്കമുള്ളവര്‍ സമരക്കാരുമായി നേരിട്ട് ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ലെങ്കിലും, തെരഞ്ഞെുടുപ്പ് മുന്നില്‍ കണ്ടുള്ള സമവായ ശ്രമങ്ങള്‍ മറ്റുള്ളവര്‍ വഴി നടക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം യുവജനസംഘടനകളുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷത്തിന് സാധ്യത തുടര്‍ന്നും നിലനില്‍ക്കുകയാണ്. ഇന്നലെ കെഎസ് യു നടത്തിയ മാര്‍ച്ചില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. തുടര്‍ന്ന് ഇന്ന് ജില്ലാ തലത്തില്‍ പ്രതിഷേധത്തിന് കെഎസ് യു ആഹ്വാനം ചെയ്തിട്ടുമുണ്ട്. മറ്റ് യുവജന സംഘടനകളും പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വലിയ സന്നാഹമാണ് പൊലീസും ഒരുക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് -കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നടത്തിയ ലാത്തി ചാര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ രംഗത്തെത്തി.. അധികാരത്തിന്റെ അഹങ്കാരവും വച്ച് സമരത്തെ അടിച്ചൊതുക്കാനാണ് പിണറായി സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ കേരമാകെ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
സെക്രട്ടേറിയറ്റിന് മുന്നില്‍ ഷാഫി പറമ്പിലും ശബരീനാഥും നിരാഹാര സമരം നടത്തുന്ന പന്തലിന് മുന്നില്‍ വച്ചാണ് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനിടെ വനിതാ പ്രവര്‍ത്തകര്‍ക്ക് നേരെയും ലാത്തി ചാര്‍ജുണ്ടായി. വനിതാ പ്രവര്‍ത്തകരെ പുരുഷ പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്നും അസഭ്യവര്‍ഷം നടത്തിയെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.
സംസ്ഥാന സര്‍ക്കാരിനും സിപി എമ്മിനും ഒഴിച്ച് ബാക്കിയെല്ലാവര്‍ക്കും സമരം അവസാനിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ താല്‍പര്യമെടുത്തില്ലെങ്കില്‍ ആര് താത്പര്യമെടുക്കുമെന്നാണ് അറിയേണ്ടത്.
https://www.facebook.com/Malayalivartha























