എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി

എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. ഇന്ധന ചോര്‍ച്ചയെത്തുടര്‍ന്നാണ് ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത് . വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നാണ് അധികൃതര്‍ വ്യക്തമാക്കി.
ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു യന്ത്രത്തകരാറിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കുകയാണെന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിനെ അറിയിച്ചത്. ഇതോടെ വിമാനത്താവളത്തില്‍ കനത്ത ജാഗ്രതയും സുരക്ഷയും ഏര്‍പ്പെടുത്തി. ഏതുസാഹചര്യവും നേരിടാന്‍ അഗ്നിരക്ഷാ സേനയും സി ഐ എസ് എഫും സജ്ജമായിരുന്നു. വിമാനം പ്രശ്നങ്ങളൊന്നും കൂടാതെ ലാന്‍ഡിംഗ് നടത്തിയപ്പോഴാണ് മണിക്കൂറുകള്‍ നീണ്ട പിരിമുറുക്കം അവസാനിച്ചത്.
https://www.facebook.com/Malayalivartha























