സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് രണ്ട് പ്രധാന പദ്ധതികളാണ് വരാന്‍ പോകുന്നത്; തിരുവനന്തപുരത്തെ 37 കിലോമീറ്റര്‍ റോഡുകളെ രാജ്യാന്തര നിലവാരത്തിലുള്ള സ്മാര്‍ട്ട് റോഡുകളാക്കും; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് വി മുരളീധരന്‍

കേരളത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പദ്ധതികള്‍ അനുവദിച്ചെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് വി മുരളീധരന്‍ രംഗത്ത് വന്നിരിക്കുകയാണ് . കേരളത്തിന്‍റെ വികസനത്തിന് കരുത്ത് പകരുന്ന വിവിധ വൈദ്യുത, ഊര്‍ജ്ജ പദ്ധതികളും നഗര വികസന പദ്ധതികളും പ്രധാനമന്ത്രി ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി നാടിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;
കേരളത്തിന്‍റെ വികസനത്തിന് കരുത്ത് പകരുന്ന വിവിധ വൈദ്യുത, ഊര്‍ജ്ജ പദ്ധതികളും നഗര വികസന പദ്ധതികളും പ്രധാനമന്ത്രി ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി നാടിന് സമര്‍പ്പിക്കുന്നു. തമിഴ്നാട്ടിലെ പുഗലൂരില്‍ നിന്ന് തൃശ്ശൂരിലേക്കുള്ള ഹൈവോള്‍ട്ടേജ് ഡയറക്‌ട് കറന്‍റ് ലൈന്‍ ആണ് ഇതില്‍ പ്രധാനപ്പെട്ടത്. 320 കെ.വി ശേഷിയോടെ വോള്‍ട്ടേജ് സോഴ്സ് കണ്‍വെര്‍ട്ടര്‍ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ആദ്യ എച്.വി.ഡി.സി പദ്ധതിയാണിത്. 5070 കോടിയുടെ പദ്ധതിയിലൂടെ കേരളത്തിലെ വൈദ്യുതി ക്ഷാമവും പ്രസരണ നഷ്ടവും പരിഹരിക്കാന്‍ കഴിയും. അതുപോലെ ദേശീയ സോളാര്‍ എനര്‍ജി മിഷന് കീഴിലുള്ള കാസര്‍കോട് സോളാര്‍ പാര്‍ക്കും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കാസര്‍കോട് ജില്ലയിലെ പൈവളിഗെ, മീഞ്ച, ചിപ്പാര്‍ എന്നിവിടങ്ങളിലായി 250 ല്‍ അധികം ഏക്കറിലാണ് സോളാര്‍ പാര്‍ക്ക് പദ്ധതി. 280 കോടി കേന്ദ്ര സഹായത്താല്‍ ആണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.
സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് രണ്ട് പ്രധാന പദ്ധതികളാണ് വരാന്‍ പോകുന്നത്. തിരുവനന്തപുരത്തെ 37 കിലോമീറ്റര്‍ റോഡുകളെ രാജ്യാന്തര നിലവാരത്തിലുള്ള സ്മാര്‍ട്ട് റോഡുകളാക്കും. 427 കോടിയുടേതാണ് ഈ പദ്ധതി. ഒപ്പം തിരുവനന്തപുരത്ത് ഇന്‍റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്‍ററിന് തറക്കല്ലിടും. 94 കോടിയുടെ വികസന പദ്ധതിയാണിത്. അമൃത് പദ്ധതിക്ക് കീഴിലുള്ള അരുവിക്കരയിലെ ജലശുദ്ധീകരണ പ്ലാന്‍റിന്‍റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിക്കും. 75 എം.എല്‍.ഡി ശേഷിയുള്ള പ്ലാന്‍റ് പ്രവര്‍ത്തന സജ്ജമാകുന്നതോടെ തിരുവനന്തപുരത്തെ ജലക്ഷാമത്തിന് ശാശ്വത പരിഹാരം ആകും. കേരളത്തിന്‍റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പദ്ധതികള്‍ അനുവദിച്ച പ്രധാനമന്ത്രിക്കു നന്ദി.
https://www.facebook.com/Malayalivartha























