പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്താൻ സര്‍ക്കാരിന് നിര്‍ദേശം നൽകി സിപിഐ(എം) സെക്രട്ടേറിയറ്റ്

സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം നടത്തുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തണമെന്ന് നിര്‍ദേശിച്ച് സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്. ഉടന്‍ ചര്‍ച്ചയ്ക്ക് അവസരം ഒരുക്കണമെന്ന് സര്‍ക്കാരിനോട് സംക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഉദ്യോഗാര്‍ത്ഥികളെ ബോധ്യപ്പെടുത്തണമെന്നും സിപിഐഎം പറഞ്ഞു. പ്രതിപക്ഷം വിഷയം രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തടയണം. എന്തുകൊണ്ട് അനുകൂലമായ ഇടപെടാന്‍ കഴിയും, അല്ലെങ്കില്‍ കഴിയില്ലെന്ന് ഉദ്യോഗാര്‍ത്ഥികളെ ബോധ്യപ്പെടുത്തണം.
വിഷയം തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ പൊതുജനങ്ങളില്‍ എത്തപ്പെടുന്നു. വിഷയം എത്രയും വേഗം ഒത്തുതീര്‍പ്പാക്കണം. ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധികള്‍ക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാനും സര്‍ക്കാരിന് തങ്ങളുടെ ഭാഗം പറയാനും അവസരം ഒരുക്കണമെന്നും സിപിഐഎം സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചു.
https://www.facebook.com/Malayalivartha























