സെക്രട്ടറിയറ്റിലെ സമരപരിപാടിയോട് അനുബന്ധിച്ച് പോലീസ് ബോധപൂർവ്വം വിദ്യാർത്ഥികളെ പ്രഹരിക്കാൻ ശ്രമിച്ചതായി കോൺഗ്രസ് ...അനുനയ പാത വിട്ട് പൊലീസ് രൂക്ഷമായി ലാത്തി ചാർജ് നടത്തുകയും പ്രവർത്തകർ തിരികെ ഏറ്റുമുട്ടുകയും ചെയ്തു

സെക്രട്ടറിയറ്റിലെ സമരപരിപാടിയോട് അനുബന്ധിച്ച് പോലീസ് ബോധപൂർവ്വം
വിദ്യാർത്ഥികളെ പ്രഹരിക്കാൻ ശ്രമിച്ചതായി കോൺഗ്രസ് ...അനുനയ പാത വിട്ട് പൊലീസ് രൂക്ഷമായി ലാത്തി ചാർജ് നടത്തുകയും പ്രവർത്തകർ തിരികെ ഏറ്റുമുട്ടുകയും ചെയ്തു
പോലീസ് സമരക്കാരെ നേരിടുന്നത് സാധാരണയായി ജലപീരങ്കി ഉപയോഗിച്ചും ടിയർ ഗ്യാസ് പ്രയോഗിച്ചും ഒക്കെയാണ് എങ്കിൽ അതിനു വിരുദ്ധമായി ആദ്യമേ തന്നെ ലാത്തി ചാർജ്ജ് നടത്തിയതിന്റെ പിന്നിൽ കൃത്യമായ പദ്ധതി ഉണ്ട് എന്നാണ് പറയപ്പെടുന്നത്.
.സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്യോഗാർഥികളുടെ സമാധാനപരമായ സമരങ്ങൾക്കിടെയാണ് കെഎസ്‌യുവിന്റെ പ്രതിഷേധ പ്രകടനം സംഘർഷഭരിതമായത്. അനുനയ പാത വിട്ട് പൊലീസ് രൂക്ഷമായി ലാത്തി ചാർജ് നടത്തുകയും പ്രവർത്തകർ തിരികെ ഏറ്റുമുട്ടുകയും ചെയ്തതോടെ സെക്രട്ടേറിയറ്റിനു മുൻ വശം അര മണിക്കൂറോളം യുദ്ധക്കളമായി.
ഇതിനു പിന്നിൽ സർക്കാരിന്റെ പകപോക്കലാണ് എന്ന തരത്തിലാണ് കോൺഗ്രസിന്റെ നിലപാട് .കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് അടക്കമുള്ളവർ ബാരിക്കേഡുകൾക്കു മുകളിൽ കയറി കൊടി പാറിച്ച് മുദ്രാവാക്യം വിളിക്കുകയും മറ്റു ചിലർ ജലപീരങ്കിക്കു മുന്നിലെ സുരക്ഷ കവചം ഇളക്കാൻ ശ്രമിക്കുകയും ചെയ്തതോടെ പൊലീസ് അടി തുടങ്ങി.
ലാത്തിച്ചാർജിനുള്ള സാധ്യത മുൻകൂട്ടി കണ്ടെന്നവണ്ണം പേര് വ്യക്തമാക്കുന്ന നെയിംപ്ലേറ്റുകൾ യൂണിഫോമിൽ നിന്ന് ഊരിമാറ്റിയാണ് ഭൂരിപക്ഷം പൊലീസുകാരും നിലയുറപ്പിച്ചിരുന്നത്. ഉദ്യോഗസ്ഥർ മാത്രമാണ് നെയിം പ്ലേറ്റ് ധരിച്ചിരുന്നത്. പ്രതിഷേധം ഉദ്ഘാടനം ചെയ്ത കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു.
സമരം ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെഎസ്‌യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ ലാത്തിച്ചാർജിൽ പരുക്കേറ്റ പ്രവർത്തകർ നാലും പാടും ഓടുന്നത് ദൃശ്യമാധ്യമങ്ങളിൽ കൂടി ജനങ്ങൾ കണ്ടതാണ് .ലാത്തിച്ചാർജ് തുടങ്ങിയതോടെ പെൺകുട്ടികൾ ഉൾപ്പെടെ പ്രവർത്തകർ ചിതറിയോടി. അവരെ പിന്തുടർന്നും വീണു പോയവരെ വളഞ്ഞിട്ടും പൊലീസ് തല്ലിച്ചതച്ചു. നേതാക്കളിൽ പലരുടെയും തലപൊട്ടി ചോര ഒഴുകി. ഇതോടെ ഓടി മാറിയ പ്രവർത്തകർ സംഘടിച്ച് തിരികെയെത്തി പൊലീസുമായി എറ്റുമുട്ടുകയായിരുന്നു.
പൊലീസുകാർക്കും പരുക്കേറ്റതോടെ ലാത്തിച്ചാർജ് ശക്തമാക്കി.സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.വി.സ്നേഹയുടെ നേതൃത്വത്തിൽ മറ്റൊരു വശത്തുകൂടി മതിൽ ചാടാൻ ശ്രമിച്ചതോടെ അകത്തെ പൊലീസ് ലാത്തി കൊണ്ട് കുത്തിയും അടിച്ചും നേരിട്ടു. കസേരകളും കമ്പുകളും ഉൾപ്പെടെ പൊലീസിനു നേരെ എറിഞ്ഞു. അൽപസമയത്തിനു ശേഷം കുംഭാര സമുദായക്കാരുടെ സമരം നടന്നതിനു സമീപത്തു കൂടിയും സ്നേഹയുടെ നേതൃത്വത്തിൽ മതിൽ ചാടാൻ ശ്രമമുണ്ടായി. ഇവിടെയും പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.
അനിയന്ത്രിതമാകും വിധത്തിലുള്ള തെരുവ് യുദ്ധം അരങ്ങേറുമ്പോൾ മറ്റു സമര പന്തലുകളിലെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഭയത്തോടെ മാറി നിൽക്കുകയായിരുന്നു. പൊലീസ് സേനയിലെ ശിവരഞ്ജിത്തുമാരാണ് പ്രവർത്തകരെ തല്ലിച്ചതച്ചതെന്നു കെ.എം.അഭിജിത്ത് പറഞ്ഞു. പെൺകുട്ടികളെ പുരുഷ പൊലീസിനെ ഉപയോഗിച്ചു തല്ലുകയും അസഭ്യവർഷം നടത്തുകയും ചെയ്തതായും ആരോപിച്ചു.
https://www.facebook.com/Malayalivartha























