കള്ളവോട്ടിന് ആഹ്വാനം; കെ സുധാകരനെതിരായ കേസ് കോടതി റദ്ദാക്കി

കള്ളവോട്ടിന് ആഹ്വാനം ചെയ്തുവെന്ന ആരോപണത്തില്‍ കെ സുധാകരന്‍ എം പിക്ക് എതിരെയുള്ള കേസ് റദ്ദാക്കി കോടതി. 2016 നിയമസഭ തിരഞ്ഞെടുപ്പിനിടെ യു ഡി എഫ് സംഘടിപ്പിച്ച കുടുംബയോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് സുധാകരന്‍ കള്ളവോട്ടിന് ആഹ്വാനം ചെയ്തത് എന്നാണ് ആരോപണം. തിരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ മത്സരിക്കുകയായിരുന്ന സുധാകരന്‍ മരണപ്പെട്ടവരുടെയും വിദേശത്തുള്ളവരുടെയും വോട്ടുകള്‍ നമ്മള്‍ ചെയ്യണമെന്ന് ആഹ്വാനം ചെയ്യുകയായിരുന്നുവെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.
വസ്തുതകള്‍ പരിശോധിച്ചാല്‍ കുറ്റം ചെയ്തതായി തെളിവില്ലെന്നും പ്രൊസിക്യൂഷന്‍ നടപടികളില്‍ വീഴ്ചകള്‍ ഉണ്ടെന്നുമുള്ള സുധാകരന്റെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 2016 ലെ തിരഞ്ഞെടുപ്പില്‍ സുധാകരന്റെ എതിര്‍ സ്ഥാനാര്‍ത്ഥി കെ കുഞ്ഞിരാമന്‍ നല്കിയ പരാതിയിലായിരുന്ന കേസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് റദ്ദാക്കിയത്.
https://www.facebook.com/Malayalivartha























