മലയാളികളും ചിരിച്ചുപോയി... ഇ ശ്രീധരന്റെ ബിജെപി പ്രവേശനത്തെ കുറിച്ചുള്ള മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉരുളയ്ക്ക് ഉപ്പേരി മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍; മഹാനായ വ്യക്തിയല്ലേ ഏത് സ്ഥാനം വഹിക്കാനും യോഗ്യനല്ലേ അദ്ദേഹത്തിന്റെ മോഹങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ നടക്കട്ടെ; മാസായി പിന്നെയുള്ള പൊട്ടിച്ചിരി

'മെട്രോമാന്‍' ഇ ശ്രീധരന്റെ ബിജെപി പ്രവേശനത്തെ കുറിച്ച് സകലരും മനസ് തുറക്കുകയാണ്. ശരാശരി മലയാളികളായ ഓരോരുത്തര്‍ക്കും അദ്ദേഹത്തിന്റെ വരവിനെ പറ്റി ഓരോ അഭിപ്രായമാണുള്ളത്. അതിനിടെ മുഖ്യമന്ത്രിയുടെ മനസറിയാന്‍ ചോദ്യം ചോദിച്ചപ്പോള്‍ ആ വേദിയില്‍ ചിരി പടര്‍ത്തി.
കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ താത്പര്യമുണ്ടെന്ന ഇ ശ്രീധരന്റെ പരാമര്‍ശത്തോട് എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന ചോദ്യത്തിന് അദ്ദേഹം ഒരു മഹാനായ വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ മോഹങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ നടക്കട്ടെ എന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
അദ്ദേഹം ഒരു മഹാനായ വ്യക്തിയല്ലേ വലിയ ടെക്‌നോക്രാറ്റ്... രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചയാള്... ഏത് സ്ഥാനം വഹിക്കാനും യോഗ്യനല്ലേ അദ്ദേഹത്തിന്റെ മോഹത്തിനനുസരിച്ച് കാര്യങ്ങള്‍ നടക്കട്ടെ' ചോദ്യത്തിന് ഇങ്ങനെ മറുപടി നല്‍കികൊണ്ട് മുഖ്യമന്ത്രി പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ട്. സംസ്ഥാനവുമായി ബന്ധപ്പെട്ട വന്‍ പദ്ധതികള്‍ക്ക് മുഖ്യമന്ത്രി എതിര് നിന്നിട്ടുണ്ടെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ താത്പര്യമുണ്ടെന്നും ഇ ശ്രീധരന്‍ പറഞ്ഞിരുന്നു.
അഴിമതിയില്‍ മുങ്ങിയ ഭരണമാണ് കേരളത്തിലേതെന്നും ഇ ശ്രീധരന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് ജനങ്ങളുമായി സമ്പര്‍ക്കം കുറവാണെന്നും സിപിഎമ്മിന് ജനങ്ങളുടെ ഇടയില്‍ മോശം ഇമേജാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് പത്തില്‍ മൂന്ന് മാര്‍ക്ക് പോലും നല്‍കാനാകില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു. ഒരു മന്ത്രിക്കും ഒന്നും ചെയ്യാന്‍ സ്വാതന്ത്യമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. തിരഞ്ഞെടുപ്പില്‍ പാലക്കാട്, മലപ്പുറം ജില്ലകളിലെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശസ്‌നേഹമാണ് തന്നെ ബി.ജെ.പിയില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്ന ഇ. ശ്രീധരന്റെ വാദത്തില്‍ രാജ്യം അത്ഭുതം കൂറുകയാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. എല്‍.ഡി.എഫ് തെക്കന്‍ മേഖല വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി കോട്ടയത്ത് വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദ്ദേഹത്തെപോലെ ആദരണീയനും കഴിവുള്ളവനും മെട്രോമാന്‍ എന്ന് രാജ്യം അംഗീകരിക്കുകയും ചെയ്ത വ്യക്തി രാഷ്ട്രീയത്തില്‍ വളരെ വിലകുറഞ്ഞ 'സ്‌കില്‍' ഉള്ള പാര്‍ട്ടിയില്‍ പോയത് എന്തിനെന്ന് അദ്ദേഹംതന്നെ ചിന്തിക്കണം. ദേശസ്‌നേഹമാണോ ബി.ജെ.പിയെ നയിക്കുന്നത്. ഇടതുപക്ഷം അതിനോട് വിയോജിക്കുന്നു.
ഇന്ത്യയുടെ ആകാശവും ഭൂമിയും വിദേശശക്തികള്‍ക്ക് പണയപ്പെടുത്താന്‍ തീരുമാനിച്ച പാര്‍ട്ടിയിലേക്കാണ് ദേശസ്‌നേഹം പറഞ്ഞ് പോയതെന്നത് ദുഃഖവും ആശങ്കയുമുണ്ടാക്കുന്നു. ബി.ജെ.പിയില്‍ ചേരാനുള്ള ശ്രീധരന്റെ ന്യായങ്ങള്‍ അദ്ദേഹത്തിന്റെ ബൗദ്ധിക നിലവാരവുമായി ചേരുന്നതല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
അതേസമയം ഇ. ശ്രീധരനെക്കുറിച്ച് നല്ല അഭിപ്രായമെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ ദുഖമുണ്ട്. അദ്ദേഹത്തിന് തീരുമാനിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അതേസമയം, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകണമെന്ന് പറയുന്നത് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു. എല്‍ഡിഎഫിനെ തകര്‍ക്കാനുള്ള അടിയൊഴുക്കാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.
അതേസമയം വന്‍പദ്ധതികള്‍ നടക്കുമെന്നു വന്നപ്പോള്‍ പിണറായി സര്‍ക്കാര്‍ എതിരുനിന്നെന്ന് ഇ. ശ്രീധരന്റെ വെളിപ്പെടുത്തല്‍. നിലമ്പൂര്‍ നഞ്ചന്‍കോട് റയില്‍വേ ലൈനിന് സംസ്ഥാന സര്‍ക്കാര്‍ എതിരു നിന്നത് തന്നെ വേദനിപ്പിച്ചു. നിലമ്പൂരിനു പകരം തലശേരി – മൈസുരു പദ്ധതിയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം.
നിലമ്പൂര്‍നഞ്ചന്‍കോട് അന്ന് തുടങ്ങിയിരുന്നെങ്കില്‍ അധികം വൈകാതെ പൂര്‍ത്തിയാകുമായിരുന്നു. 2 മെട്രോ പദ്ധതികള്‍ വേണ്ടന്നുവച്ചു. പദ്ധതികളിലൊന്നും ഡി.എം.ആര്‍.സി തന്നെ വേണ്ടന്ന നിലപാടാണ് ഇടതുസര്‍ക്കാര്‍ എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha