കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളപരിഷ്‌കരണം.... 2016 മുതലുള്ള ശമ്പളപരിഷ്‌കരണം ജൂണില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍... പിരിച്ചുവിട്ട താത്കാലിക ഡ്രൈവര്‍, കണ്ടക്ടര്‍മാരില്‍ പത്ത് വര്‍ഷത്തിലേറെ സര്‍വീസുള്ള അര്‍ഹതയുളളവരെ കെ.യു.ആര്‍.ടി.സിയില്‍ സ്ഥിരപ്പെടുത്തുമെന്നും പത്ത് വര്‍ഷത്തില്‍ താഴെയുള്ളവരെ സ്വിഫ്ട് കമ്പനിയില്‍ താത്കാലികമായി പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി

കെ.എസ്.ആര്‍.ടി.സിയില്‍ 2016 മുതലുള്ള ശമ്പളപരിഷ്‌കരണം ജൂണില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തൊഴിലാളി സംഘടനകളുമായി ശമ്പള പരിഷ്‌കരണ ചര്‍ച്ച തുടങ്ങും മുമ്പെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ 23ന് പ്രഖ്യാപിച്ച പണിമുടക്ക് ഈ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും.
പിരിച്ചുവിട്ട താത്കാലിക ഡ്രൈവര്‍, കണ്ടക്ടര്‍മാരില്‍ പത്ത് വര്‍ഷത്തിലേറെ സര്‍വീസുള്ള അര്‍ഹതയുളളവരെ കെ.യു.ആര്‍.ടി.സിയില്‍ സ്ഥിരപ്പെടുത്തുമെന്നും പത്ത് വര്‍ഷത്തില്‍ താഴെയുള്ളവരെ സ്വിഫ്ട് കമ്പനിയില്‍ താത്കാലികമായി പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2016 ജൂലായ് ഒന്നു മുതലുള്ള ഒന്‍പത് ഗഡു ഡി.എ കുടിശികയില്‍ മൂന്നു ഗഡു 2021 മാര്‍ച്ചില്‍ നല്‍കും. ഒഴിഞ്ഞു കിടക്കുന്ന തസ്തികയുടെ പത്തു ശതമാനത്തിന് സ്ഥാനക്കയറ്റം പരിഗണിക്കും. ആശ്രിത നിയമനത്തിന് അര്‍ഹതയുള്ളവരെ ഒഴിവുള്ള ഡ്രൈവര്‍, കണ്ടക്ടര്‍ തസ്‌കയിലേക്ക് പരിഗണിക്കും.
https://www.facebook.com/Malayalivartha