സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ ഇനി പ്രൊഫസര്‍ തസ്തികയും....

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ ഇനി പ്രഫസര്‍ തസ്തികയും. യു.ജി.സി 2018 റെഗുലേഷന്‍ പ്രകാരമുള്ള കരിയര്‍ അഡ്വാന്‍സ്‌മെന്റ് പ്രോഗ്രാമില്‍ അസോസിയറ്റ് പ്രഫസര്‍മാരില്‍ നിന്ന് യോഗ്യതയുള്ളവര്‍ക്ക് പ്രഫസറായി സ്ഥാനക്കയറ്റം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.
നിലവില്‍ കോളജ് അധ്യാപകര്‍ക്ക് അസോസിയറ്റ് പ്രഫസര്‍ തസ്തികക്കപ്പുറം സ്ഥാനക്കയറ്റം ലഭിക്കാറില്ല. അസിസ്റ്റന്റ് പ്രഫസറായി നിയമനം ലഭിക്കുന്നവര്‍ അസോസിയറ്റ് പ്രഫസറായി വിരമിക്കുന്നതായിരുന്നു രീതി.
യു.ജി.സി നിഷ്‌കര്‍ഷിച്ച പ്രകാരമുള്ള ഗവേഷണ പ്രബന്ധങ്ങളും ഉള്‍പ്പെടെയുള്ള യോഗ്യതകള്‍ നേടുന്നവര്‍ക്കായിരിക്കും പ്രഫസര്‍ തസ്തികയിലേക്ക് പ്രമോഷന്‍ ലഭിക്കുക.
സോസിയറ്റ് പ്രഫസറായി മൂന്ന് വര്‍ഷത്തെ സര്‍വിസ്, ബന്ധപ്പെട്ട വിഷയത്തില്‍ പിഎച്ച്.ഡി, യു.ജി.സി അംഗീകൃത ഗവേഷണ ജേണലുകളില്‍ പത്ത് ഗവേഷണ പ്രബന്ധങ്ങള്‍, 110 റിസര്‍ച് സ്‌കോര്‍ തുടങ്ങിയവ നേടിയവരെയാണ് പ്രഫസര്‍ തസ്തികയിലേക്ക് പരിഗണിക്കുക.
സംസ്ഥാനത്തെ കോളജ് അധ്യാപകരുടെ ഏറെക്കാലമായുള്ള ആവശ്യമാണ് പ്രഫസര്‍ തസ്തിക. ചുരുക്കം സംസ്ഥാനങ്ങളില്‍ മാത്രമാണ് കോളജ് അധ്യാപകര്‍ക്ക് പ്രഫസര്‍ തസ്തിക അനുവദിക്കുന്നത്.
https://www.facebook.com/Malayalivartha