റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം.... റബറിന്റെ താങ്ങുവില 170 രൂപയാക്കി വര്‍ധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറക്കി... ഏപ്രില്‍ ഒന്നുമുതല്‍ പുതിയ വില ബാധകം

ബജറ്റ് പ്രഖ്യാപനം എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കി. റബറിന്റെ താങ്ങുവില 170 രൂപയാക്കി വര്‍ധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറക്കി. കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ റബര്‍ പ്രൊഡക്ഷന്‍സ് ഇന്‍സെന്റീവ് സ്‌കീം പ്രകാരം താങ്ങുവില വര്‍ധിപ്പിക്കുമെന്നാണ് ബജറ്റില്‍ പറഞ്ഞത്.
2021 ഏപ്രില്‍ ഒന്നുമുതല്‍ പുതിയ വില ബാധകമാണ്. പ്രതിസന്ധി മൂലം കൃഷി വരെ ഉപേക്ഷിച്ച റബര്‍ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമായാണ് താങ്ങുവില വര്‍ധന. 150 രൂപയാണ് ഇതുവരെ കര്‍ഷകന് ലഭിച്ചിരുന്നത്. ഇത് കൂട്ടണമെന്ന ആവശ്യം കര്‍ഷകര്‍ കാലങ്ങളായി ഉയര്‍ത്തുന്നു.
പാര്‍ലമെന്റില്‍ എംപിമാര്‍ ഉന്നയിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടില്ല. വന്‍കിട ടയര്‍ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാനുള്ള നടപടികളാണ് കേന്ദ്രം സ്വീകരിച്ചത്. റബര്‍ ബോര്‍ഡിനെ പോലും ഇല്ലാതാക്കാനാണ് ശ്രമം.
വിലത്തകര്‍ച്ചയെ തുടര്‍ന്ന് പലരും റബര്‍ മരം മുറിച്ചുമാറ്റുന്ന സ്ഥിതി ഉണ്ടായി. മോഡി സര്‍ക്കാര്‍ തകര്‍ത്ത റബര്‍ മേഖലക്ക് പുതുജീവന്‍ നല്‍കുന്നതാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനം.
https://www.facebook.com/Malayalivartha