ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള ഏഴരപ്പൊന്നാന ദര്‍ശനം ഇന്ന് നടക്കും

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള ഏഴരപ്പൊന്നാന ദര്‍ശനം ഇന്ന് നടക്കും. കൊവിഡ് നിയന്ത്രണങ്ങങ്ങളുടെ ഭാഗമായി ഇന്ന് രാത്രി 9 നാണ് ആസ്ഥാനമണ്ഡപത്തില്‍ ഏഴരപ്പൊന്നാന ദര്‍ശനം നടക്കുക.
മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 7.30 ന് ശ്രീബലി, 10 ന് തുള്ളല്‍ത്രയം, 12 ന് ചാക്യാര്‍ക്കൂത്ത്. ഉച്ചയ്ക്ക് 1 ന് ഉത്സവബലി ദര്‍ശനം, 2 ന് ആദ്ധ്യാത്മിക പ്രഭാഷണം, 3.30 ന് ദേവസംഗീതം. വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 8 ന് നടനമോഹനം, 12 ന് വലിയവിളക്ക് എന്നിവ നടക്കും.
നാളെ രാത്രി 9.30 ന് പള്ളിവേട്ടയും, ദീപക്കാഴ്ചയും. 23 ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
https://www.facebook.com/Malayalivartha