പിഎസ്‍സി റാങ്ക് ഹോൾഡേഴ്സിന്റെ സമരം സർക്കാർ സമവായത്തിന് അണിയറ നീക്കങ്ങള്‍... ഉദ്യോഗസ്ഥ സംഘം ഇന്നും സമരക്കാരെ നേരിൽ കണാൻ സാധ്യത...

ജോലി നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ പിഎസ്‍സി റാങ്ക് ഹോൾഡേഴ്സിന്റെ സമരം തുടരുന്നു. പിഎസ്‍സി ലാസ്റ്റ് ഗ്രേഡ് സെര്‍വെന്‍റ് ഉദ്യോഗാര്‍ത്ഥികളുടെ സമരം ഇതോടെ 27 ദിവസം പിന്നിട്ടു. അതേസമയം14ാം ദിവസം പിന്നിട്ട് പോവുകയാണ് സിവിൽ പൊലീസ് റാങ്ക് ഹോള്‍ഡേഴ്സിന്‍റെ പ്രതിഷേധം.
ഇന്നലെ നടന്ന ഉദ്യോഗസ്ഥ തല ചർച്ചയിലെ ഉറപ്പ് രേഖാമൂലം നൽകണമെന്നാണ് ഉദ്യോഗാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യം. ആവശ്യങ്ങൾ സർക്കാരിനെ അറിയിക്കാമെന്നാണ് ആഭ്യന്തര സെക്രട്ടറി ടി. കെ. ജോസും എഡിജിപി മനോജ് എബ്രഹാമും ഉദ്യോഗാർഥികളോട് പറഞ്ഞിട്ടുള്ളത്.
സമരം തുടരുന്ന ഉദ്യോഗാർഥികളെ ഇന്ന് വീണ്ടും ഉദ്യോഗസ്ഥർ നേരിൽ കണ്ട് സംസാരിക്കാൻ സാധ്യതയുണ്ട്. ഇവരുടെ സമരം സമാധാനപരമാകണമെന്ന നിർദ്ദേശം ഉദ്യോഗാർത്ഥികൾ അംഗീകരിച്ചാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. ഇവർക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസും ഒരാഴ്ചയായി നിരാഹാര സമരത്തിൽ തുടരുകയാണ്.
ഉദ്യോഗാർത്ഥികളുമായുള്ള തുടർചർച്ചകളിൽ സമവായമാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പിഎസ്‍സി സമരത്തെ മറ്റൊരു തരത്തിലേക്ക് മാറ്റുകയാണ് ചിലരെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
ഉദ്യോഗാർത്ഥികൾ ചില തെറ്റിദ്ധാരണയിൽ കുടുങ്ങിയിട്ടുണ്ട്. ചർച്ചയിൽ പങ്കെടുത്തവരോട് സംസാരിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും, സമാധാനപരമായി ഉദ്യോഗാർത്ഥികൾ തുടരുമെന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
ഇന്നലെ സെക്രേട്ടറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന പി.എസ്.സി റാങ്ക് പട്ടികയിലുള്ളവരും സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെയാണ് പിരിഞ്ഞത്. തങ്ങളുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പരിശോധിക്കാമെന്ന ഉറപ്പ് ഉദ്യോഗസ്‌ഥര്‍ നല്‍കിയതായും ചര്‍ച്ചകഴിഞ്ഞ് പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിനിധികള്‍ വ്യക്തമാക്കി. എന്നാല്‍ രേഖാമൂലം ഉറപ്പുലഭിക്കുകയോ സര്‍ക്കാര്‍ ഉത്തരവിറങ്ങുകയോ ചെയ്യുന്നതുവരെ സമരം തടുരുമെന്നും ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു.
27 ദിവസത്തോളമായി തുടരുന്ന സമരത്തിനിടെ ഇതാദ്യമായാണ് സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്കു തയാറായത്. ഇന്നലെ ഉച്ചക്കു 12 മണിയോടെ ചര്‍ച്ചക്കു ക്ഷണിച്ചു കത്തു നല്‍കി. ദക്ഷിണമേഖലാ ഐ.ജി മനോജ് ഏബ്രഹാമും ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസുമാണു സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഉദ്യോഗാർഥികളെ കാണാനെത്തിയത്.
ഉദ്യോഗാര്‍ഥികളുടെ കൂട്ടായ്‌മയുടെ പ്രതിനിധികളായി ലയാ രാജേഷ്, ജിഷ്‌ണു, വിനേഷ് എന്നിവരാണ് ഉണ്ടായിരുന്നത്. വൈകിട്ട് നാലരയോടെ ആരംഭിച്ച ചര്‍ച്ച രണ്ടു മണിക്കൂറിലധികം നീണ്ടു നിന്നു. സര്‍ക്കാരുമായി ചര്‍ച്ച നടത്തി ഉദ്യോഗാര്‍ഥികള്‍ക്ക് അനുകൂലമായ ഒരു ഉത്തരവ് നല്‍കാന്‍ ശ്രമിക്കാമെന്നാണ് ഉദ്യോഗസ്‌ഥര്‍ പറഞ്ഞതായി സമരക്കാര്‍ മാധ്യമങ്ങളോടു പറഞ്ഞു.
ഹയര്‍ സെക്കന്‍ഡറി ഒ.എ, നൈറ്റ് വാച്ച്‌മാന്‍ എന്നീ പദവികളുടെ നിയമനത്തിന്റെ കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ അന്വേഷിച്ചു നടപടി സ്വീകരിക്കാമെന്നും ഇവർക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. ഇതുവരെ നടന്നതില്‍ ഏറെ സന്തോഷം നല്‍കിയ ചര്‍ച്ചയാണിതെന്നും ചര്‍ച്ചകളില്‍ സന്തോഷമുണ്ടെങ്കിലും സമാധാനപരമായി സമരം തുടരാനാണു തീരുമാനമെന്നും അവർ പറഞ്ഞു.
സര്‍ക്കാരിനെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല. എങ്കിലും തങ്ങളുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ ഉത്തരവായി കിട്ടുന്ന വരെ സമരം തുടരേണ്ടതായിട്ടുണ്ടെന്നും ഉദ്യോഗാര്‍ഥികളുടെ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ലാസ്‌റ്റ് ഗ്രേഡ് റാങ്ക് പട്ടികയിലുള്ളവരോടൊപ്പം സി.പി.ഒ റാങ്ക് പട്ടികയിലുള്ളവരുമായും ഉദ്യോഗസ്‌ഥര്‍ ചര്‍ച്ച നടത്തി. തങ്ങളുടെ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ വിശദീകരിച്ചെന്നും കാര്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാമെന്ന് ഉദ്യോഗസ്‌ഥര്‍ പറഞ്ഞതായി പ്രതിനിധികള്‍ അറിയിച്ചു. അതുവരെ സമരം തുടരാനാണ് അവരുടെയും തീരുമാനം.
https://www.facebook.com/Malayalivartha

























