കുടിവെള്ള ടാങ്കറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കുടിവെള്ള ടാങ്കറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. അരുവിക്കര പാതിരിയോട് കരിക്കുഴി പുത്തന്‍വീട്ടില്‍ പരേതനായ അനില്‍കുമാര്‍-ലത ദമ്പതികളുടെ മകന്‍ അനന്തു (21) ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന അനൂപിനെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ അഴിക്കോട് അരുവിക്കര റോഡില്‍ മുള്ളിലവിന്മൂടിന് സമീപമായിരുന്നു അപകടം നടന്നത്. അരുവിക്കര ജല സംഭരണിയില്‍ നിന്നും വെള്ളം കയറ്റി വന്ന ടാങ്കറിലാണ് എതിരെ വന്ന ബൈക്കിടിച്ചത്.
ഗുരുതര പരിക്കേറ്റ അനന്തുവിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരന്‍: അജിത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
"
https://www.facebook.com/Malayalivartha

























