Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലക്ഷ്യം അര്‍ബുദ രോഗികളുടെ സമഗ്ര വിവരശേഖരണം .... 'കേരള കാന്‍സര്‍ രജിസ്ട്രി' സജ്ജമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് അര്‍ബുദ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി

22 FEBRUARY 2021 07:32 AM IST
മലയാളി വാര്‍ത്ത

അര്‍ബുദ രോഗികളുടെ സമഗ്ര വിവരശേഖരണം ലക്ഷ്യമിട്ടുള്ള 'കേരള കാന്‍സര്‍ രജിസ്ട്രി' സജ്ജമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് അര്‍ബുദ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി.

സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികളിലടക്കം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ ഒരുമാസത്തിനുള്ളില്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണം. താഴേതട്ടിലുള്ള ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളജുകളും കാന്‍സര്‍ സെന്ററുകളും വരെയുള്ള മുഴുവന്‍ ആശുപത്രികളെയും ഉള്‍പ്പെടുത്തിയാണ് വിവരശേഖരണം നടത്തുക.

 



നിലവില്‍ തിരുവനന്തപുരം ആര്‍.സി.സി, മലബാര്‍ കാന്‍സര്‍, തിരുവനന്തപുരം, തൃശൂര്‍ മെഡിക്കല്‍ കോളജുകള്‍ എന്നിവിടങ്ങളില്‍ ആശുപത്രിയില്‍ എത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് ഹോസ്പിറ്റല്‍ ബേസ്ഡ് കാന്‍സര്‍ രജിസ്ട്രി (എച്ച്.ബി.സി.ആര്‍) എന്ന പേരില്‍ സൂക്ഷിക്കുന്നുണ്ട്. മലബാര്‍ കാന്‍സര്‍ സെന്ററിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ കേന്ദ്രീകരിച്ചും മലബാര്‍ കാന്‍സര്‍ രജിസ്ട്രി എന്ന പേരിലും വിവരസമാഹരണം നടക്കുന്നു.

എന്നാല്‍, ഇവയ്‌ക്കൊന്നും നിര്‍ബന്ധ സ്വഭാവമില്ലെന്ന് മാത്രമല്ല, വിവരങ്ങള്‍ അതത് ആശുപത്രികളില്‍ മാത്രം പരിമിതവുമാണ്. ഇനിമുതല്‍ ഇവയെല്ലം കേരള കാന്‍സര്‍ രജിസ്ട്രിക്ക് കീഴിലേക്കും മാറും. ഏതുതരം അര്‍ബുദമാണ് കൂടുന്നത്, ഏത് പ്രദേശത്താണ് വര്‍ധന, എങ്ങനെയാണ് രോഗസാധ്യതാനിരക്ക് എന്നൊക്കെ കൃത്യമായി മനസ്സിലാക്കാന്‍ രജിസ്ട്രിയിലൂടെ സാധിക്കും.

 



ഇനിമുതല്‍ നിര്‍ബന്ധിത അര്‍ബുദ രജിസ്‌ട്രേഷന്‍ ബാധകമാണ്. സര്‍ക്കാര്‍-സ്വകാര്യ-സഹകരണ മെഡിക്കല്‍ കോളജുകള്‍, സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍, നഴ്‌സിങ് ഹോമുകള്‍, പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍ എന്നിവയിലും അര്‍ബുദ റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ആയുഷ് വിഭാഗം ഡോക്ടര്‍മാര്‍ക്കും ഇത് ബാധകമാണ്. വീഴ്ചവരുത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (56 minutes ago)

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി  (1 hour ago)

സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹന്‍ലാല്‍  (1 hour ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (1 hour ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (1 hour ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (1 hour ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (2 hours ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (2 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (2 hours ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (2 hours ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (3 hours ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (3 hours ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (3 hours ago)

Malayali Vartha Recommends