സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹന്‍ലാല്‍

ഫിഫ ലോകകപ്പ് കാണാന്‍ അമേരിക്കയിലെ ഡാലസില്‍ എത്തി മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍. മോഹന്‍ലാലും ഭാര്യ സുചിത്രയും ഒന്നിച്ചാണ് ഫിഫ ലോകകപ്പ് ആദ്യ സെമി മത്സരം കാണാനെത്തിയത്. സ്‌റ്റേഡിയത്തിലെ കൂറ്റന്‍ ബിഗ് സ്‌ക്രീനില്‍ താരത്തിന്റെ ദൃശ്യങ്ങള്‍ തെളിഞ്ഞപ്പോള്‍ മലയാളി ആരാധകര്‍ ആവേശത്തോടെയാണ് വരവേറ്റത്.
70,000ത്തിലധികം കാണികള്‍ നിറഞ്ഞ ഗാലറിയില്‍ മോഹന്‍ലാലിന്റെയും ഭാര്യ സുചിത്രയുടെയും സാന്നിദ്ധ്യം മലയാളി ആരാധകര്‍ക്ക് കൂടുതല്‍ ആവേശം നല്‍കി. ചുവന്ന ടീഷര്‍ട്ടും തൊപ്പിയും പിരിച്ച മീശയുമൊക്കെയായി സ്‌റ്റേഡിയത്തില്‍ നിറഞ്ഞുനിന്ന മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലും വൈറലാണ്. മോഹന്‍ലാലിനൊപ്പം ആന്റണി പെരുമ്പാവൂര്‍, സ്റ്റീഫന്‍ ദേവസി, ഐ എം വിജയന്‍ എന്നിവരും ഫുട്‌ബോള്‍ ആവേശത്തിന്റെ ഭാഗമാകാനെത്തി.
ലോകകപ്പ് മത്സരങ്ങളുടെ വേദിയില്‍ മോഹന്‍ലാല്‍ മുമ്പും എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കന്‍സാസ് സിറ്റിയില്‍ നടന്ന അര്‍ജന്റീനസ്വിറ്റ്‌സര്‍ലാന്‍ഡ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം കാണാനും മോഹന്‍ലാല്‍ എത്തിയിരുന്നു. അര്‍ജന്റീനയുടെ എവേ ജേഴ്‌സിയും കൊമ്പന്‍ മീശയും കറുത്ത കണ്ണടയുമായി ഗ്യാലറിയിലിരിക്കുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ അന്നും വൈറലായിരുന്നു.
https://www.facebook.com/Malayalivartha

























