നിയമനിര്‍മാണ വാഗ്ദാനവുമായി ബിജെപി പ്രകടന പത്രിക... യുപി മോഡല്‍ നിയമ നിര്‍മാണം ലക്ഷ്യം... 38 ഇനത്തിൽ പെട്ട വാഗ്ദാനങ്ങൾ...

ശബരിമല, നിര്‍ബന്ധിത മതപരിവര്‍ത്തന വിവാഹം എന്നീ വിഷയങ്ങളില്‍ നിയമനിര്‍മാണ വാഗ്ദാന നൽകി ബിജെപി പ്രകടന പത്രിക. ശബരിമല രാഷ്ട്രീയ മുക്തമാക്കും. പന്തളം കൊട്ടാരം, ക്ഷേത്ര തന്ത്രി, ഗുരു സ്വാമിമാര്‍, ഹിന്ദു സംഘടനകള്‍ തുടങ്ങിയവരുടെ ഭരണസമിതിക്ക് രൂപം നല്‍കും.
നിര്‍ബന്ധിത മതപരിവര്‍ത്തന വിവാഹത്തിനെതിരെ യുപി മോഡല്‍ നിയമ നിര്‍മാണം നടത്തും. ക്രൈസ്തവ സഭകളുമായി വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്നും ബിജെപി പറയുന്നു.
കുമ്മനം രാജശേഖരന് കണ്‍വീനറായിട്ടുള്ള സമിതിയുടെ നേതൃത്വത്തിലാണ് ബിജെപിയുടെ പ്രകടന പത്രിക തയാറാക്കുന്നത്. ഈ സമിതിയുടെ നിര്‍ദേശങ്ങളാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. സമിതി ഈ മാസം 27 ന് യോഗം ചേരും. 38 ഇനത്തിലുള്ള വാഗ്ദാനങ്ങളാണ് ബിജെപിയുടെ പ്രകടന പത്രികയിലിൽ ഉൾപ്പെടുത്തുക.
https://www.facebook.com/Malayalivartha