Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ ഹർജിയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും: ജാമ്യം കിട്ടി ഇറങ്ങിയാൽ അടുത്ത കേസ്...? ജനം എങ്ങനെ പ്രതികരിക്കും?


മോദി വന്നിട്ടും മൈന്‍ഡ് ചെയ്തില്ല! ശ്രീലേഖ കട്ടകലിപ്പിലോ..? ആരും ഇത് തെറ്റിദ്ധരിക്കേണ്ട; വിശദീകരണവുമായി മുന്‍ ഡിജിപി..കുത്തിതിരുപ്പ് മാമാ മാധ്യമങ്ങളോട് മറുപടി..


റിമാൻഡിൽ കഴിയുന്ന പാലക്കാട് എം എൽ എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് ...


മസ്തിഷ്‌കമരണം സംഭവിച്ച തമിഴ്‌നാട് സ്വദേശിനിയുടെ അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകി


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...

രാഹുലിന് ഇരട്ട പ്രഹരം... കേരളത്തില്‍ യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് പ്രവചിച്ച് കടലില്‍ ചാടിയ രാഹുല്‍ ഗാന്ധിയെ കാണാനില്ല; കേരളത്തില്‍ ഭരണത്തുടര്‍ച്ചയെന്ന് ഡല്‍ഹിയില്‍ നിന്നുള്ള സര്‍വേ; എല്‍ഡിഎഫ് 91 സീറ്റ് നേടുമെന്ന് എബിപി സി വോട്ടര്‍ സര്‍വേ; കൂട്ടത്തോടെ കടലില്‍ ചാടാനൊരുങ്ങി നേതാക്കള്‍

28 FEBRUARY 2021 08:42 AM IST
മലയാളി വാര്‍ത്ത

കടലില്‍ ചാടുക എന്നൊരു പ്രയോഗം മലയാളത്തിലുണ്ട്. പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്നാണ് അര്‍ത്ഥമാക്കുന്നത്. ഏതാണ്ട് അതേ അവസ്ഥയിലാണ് കേരളത്തിലെ കോണ്‍ഗ്രസുകാരും യുഡിഎഫുകാരും. തുടര്‍ച്ചയായ മൂന്നാമത്തെ സര്‍വേയിലും കേരളത്തില്‍ ഭരണ തുടര്‍ച്ചയാണ് പ്രവചിക്കുന്നത്.

കേരളത്തില്‍ യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് പ്രവചിച്ച് കടലില്‍ ചാടിയ രാഹുല്‍ ഗാന്ധി പിന്നെ പൊങ്ങിയത് തമിഴ്‌നാട്ടില്‍ തൈര് സാദം ഉണ്ടാക്കുന്നിടത്താണ്. ഭരണ തുടര്‍ച്ചയുണ്ടായാല്‍ പിന്നെ കോണ്‍ഗ്രസ് ഉണ്ടാവില്ല. അധികാരമില്ലാത്ത കോണ്‍ഗ്രസില്‍ ആളെ കിട്ടില്ല. അതോടെ കൂട്ടത്തോടെ രാഹുലിന് പിന്നാലെ കടലില്‍ ചാടുകയല്ലാതെ നേതാക്കള്‍ക്ക് വഴിയില്ല.

കേരളത്തില്‍ എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച നേടുമെന്നാണ് എബിപി ന്യൂസ് സി വോട്ടര്‍ സര്‍വേ റിപ്പോര്‍ട്ട്. 83 മുതല്‍ 91 സീറ്റുകള്‍ വരെ നേടി പിണറായി വിജയന്‍ സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച നേടുമെന്നാണ് സര്‍വേ പ്രവചനം. യുഡിഎഫിന് 47 മുതല്‍ 55 സീറ്റുകള്‍ വരെ ലഭിക്കുമെന്നും പറയുന്നു.

ബിജെപി കേരളത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കില്ലെന്നു പറയുന്ന സര്‍വേ, എന്‍ഡിഎ രണ്ട് സീറ്റുകള്‍ വരെ നേടുമെന്നും പ്രവചിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍വേ പ്രവചനങ്ങളാണ് പുറത്തുവന്നത്.

തമിഴ്‌നാട്ടില്‍ ഡിഎംകെ കോണ്‍ഗ്രസ് സഖ്യം വന്‍ ഭൂരിപക്ഷം നേടി അധികാരത്തില്‍ തിരിച്ചുവരും. 154-162 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. ഭരണമുന്നണിക്ക് 58-66 സീറ്റുകള്‍ ലഭിക്കുമെന്നും കമലിന്റെ മക്കള്‍ നീതി മയ്യം 2-6 സീറ്റ് വരെ നേടുമെന്നും സര്‍വേ പറയുന്നു. അസമില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്നാണു സര്‍വേ റിപ്പോര്‍ട്ട്.


കേരളത്തില്‍ എല്‍ഡിഎഫ് മുന്നണിയുടെ ഭരണത്തുടര്‍ച്ച പ്രവചിച്ച് ഏഷ്യാനെറ്റും ട്വന്റി ഫോര്‍ ന്യൂസും നേരത്തെ എത്തിയിരുന്നു. രണ്ടിലും ഭരണ തുടര്‍ച്ച പ്രവചിച്ചിരുന്നു. ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വ്വേ ഫലത്തില്‍ 72 മുതല്‍ 78 സീറ്റുവരെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. പിണറായി വിജയന്‍ ഒരിക്കല്‍ കൂടി കേരളത്തിന്റെ മുഖ്യമന്ത്രിയായി കാണണം എന്നാണ് കൂടുതല്‍ പേരും സര്‍വ്വേയില്‍ അഭിപ്രായപ്പെട്ടത്.

നിയമസഭയില്‍ യുഡിഎഫിന് 59 മുതല്‍ 65 സീറ്റ് വരെ മാത്രമേ സര്‍വ്വേ പ്രവചിക്കുന്നുള്ളു. വലിയ തിരിച്ചടിയാണ് യുഡിഎഫിനെ കാത്തിരിക്കുന്നത് എന്നാണ പ്രവചനം. കേവല ഭൂരിപക്ഷത്തിലേക്ക് പ്രതിപക്ഷത്തിന് ആറ് സീറ്റ് കൂടിവേണം എന്നത് യുഡിഎഫിന്റെ നെഞ്ചിടിപ്പ് കൂട്ടുന്ന പ്രവചനമാണ്.

വലിയ നേട്ടമാണ് എന്‍ഡിഎയ്ക്ക് ഈ സര്‍വ്വേ പ്രവചിച്ചിരിക്കുന്നത്. 3 മുതല്‍ 7 സീറ്റുകള്‍ വരെ എന്‍ഡിഎ മുന്നണിക്ക് ലഭിക്കുമെന്നാണ് ഫലം പറയുന്നത്. കേരളത്തില്‍ ബിജെപിക്ക് സ്വപ്നം കാണാനാകുന്നതിന്റെ പരമാവധിയാണ് പ്രവചനമായി വന്നിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ നുണകളുടെ പെരുമഴ പെയ്യിച്ചാലും എല്‍ഡിഎഫിന്റെ തുടര്‍ഭരണത്തെ തടയാന്‍ യുഡിഎഫിനാകില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ പറഞ്ഞു.

കെഎസ്ടിഎ 30ാം സംസ്ഥാന സമ്മേളനം തൈക്കാട് സ്‌റ്റേറ്റ് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫിനും സര്‍ക്കാരിനുമെതിരെ വലതുപക്ഷമാധ്യമങ്ങള്‍ പടച്ചുവിടുന്ന നുണക്കഥകള്‍ക്കൊന്നും യുഡിഎഫിന്റെ തകര്‍ച്ച തടയാനാകില്ല. ഈ തെരഞ്ഞെടുപ്പോടെ യുഡിഎഫ് കൂടുതല്‍ ശിഥിലമാകും. മതതീവ്രവാദ ശക്തികള്‍ക്കും ഇവിടെ സ്ഥാനമുണ്ടാകില്ല.


വികസനത്തിന്റെ വേലിയേറ്റം സൃഷ്ടിച്ച പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണം കേരളത്തിന്റെ മതേതര മനസ്സ് കൊതിക്കുന്നതാണ്. ഭരണത്തുടര്‍ച്ച സാധ്യമാക്കി രാജ്യത്തെ മതനിരപേക്ഷ ശക്തികള്‍ക്ക് കേരളം ആത്മവിശ്വാസം പകരും.

രാഹുല്‍ ചാടിയ കടലിന്റെ അടിയില്‍നിന്നാണ് യുഡിഎഫ് തകര്‍ത്ത കേരളത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്. കോവിഡ് കാലത്ത് ഓരോവീട്ടിലും അന്നവും ആശ്വാസവും എത്തിച്ച സര്‍ക്കാരാണിത്. പെരുംനുണകൊണ്ട് ജനമനസ്സിനെ ചഞ്ചലപ്പെടുത്താന്‍ കഴിയില്ലെന്ന് തദ്ദേശതെരഞ്ഞെടുപ്പില്‍ വ്യക്തമായതായും അദ്ദേഹം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചുമിനിട്ട് കൂടുമ്പോള്‍ ട്രെയിനുണ്ടാകും...  (1 hour ago)

പന്തളത്ത് ഭക്തിനിർഭര വരവേൽപ്പ്....  (2 hours ago)

മലയാളി ഊബർ ഡ്രൈവറെ നഗരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജിയിൽ കോടതി 28ന് വിധിപറയും.... രാഹുലിന്റെ റിമാൻഡ് കാലാവധി നീട്ടാൻ അപേക്ഷ നൽകി എസ്.ഐ.ടി  (3 hours ago)

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ ഹർജിയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും: ജാമ്യം കിട്ടി ഇറങ്ങിയാൽ അടുത്ത കേസ്...? ജനം എങ്ങനെ പ്രതികരിക്കും?  (3 hours ago)

ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ പ്രതി വിഷ്ണു പൊലീസ് പിടിയിൽ  (3 hours ago)

വാഹനാപകടത്തിൽ വിമുക്തഭടന് ദാരുണാന്ത്യം...‌  (3 hours ago)

ആൻ്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണനയിൽ...  (3 hours ago)

ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി20 ക്രിക്കറ്റ്‌ മത്സരം....  (3 hours ago)

R-Sreelekha- വിശദീകരണവുമായി മുന്‍ ഡിജിപി  (3 hours ago)

ഇന്ന് മുതൽ 4 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും....  (4 hours ago)

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (4 hours ago)

നാടക പരിശീലനത്തിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു...  (4 hours ago)

കോടതി കേസുകളിൽ വിജയം, ദാമ്പത്യ ഐക്യം! ഈ രാശിക്കാർക്ക് ഇന്ന് സർവ്വകാര്യ വിജയം!  (4 hours ago)

Malayali Vartha Recommends