തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍... ന്യൂനപക്ഷങ്ങള്‍ സിപിഎമ്മില്‍ നിന്നും അകലുകയാണോ? ആര്‍.എസ്.എസുമായി സി പി എം നടത്തിയ ചര്‍ച്ചക്ക് യോഗാചാര്യന്‍ ശ്രീ എം മധ്യസ്ഥതത വഹിച്ചെന്ന ആരോപണം ചൂടുപിടിക്കുമ്പോള്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ചങ്കിടിപ്പ്

പുത്തന്‍ ആരോപണങ്ങള്‍ തുടര്‍ ഭരണത്തിന് വിലങ്ങുതടിയാവുമെന്ന സംശയം മുമ്പില്ലാത്ത വിധം പിണറായി ഉള്‍പ്പെടെയുള്ള സി പി എം നേതാക്കളെ ഭയപ്പെടുത്തുന്നുവെന്ന് സൂചന. കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബിജെപി വളരുമെന്ന പ്രചാരണത്തിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയും ലീഗുമാണെന്ന് പറഞ്ഞു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയതിന് പിന്നിലുള്ളത് ഇതേ ചങ്കിടിയാണ്.
കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബിജെപി വളരും എന്ന പ്രചാരണം ന്യൂനപക്ഷത്തെ ലക്ഷ്യമിട്ടാണെന്ന് പിണറായി സമ്മതിച്ചു. ജയിച്ചാലാണ് കോണ്‍ഗ്രസ് ബിജെപിയിലേക്ക് പോവുകയെന്ന് രാഹുല്‍ ഗാന്ധി തന്നെ തിരുത്തിയത് ഓര്‍ക്കണം. നിലവിലെ പ്രചാരണം വിചിത്രവും രസകരവുമാണ്. ഹിന്ദു വര്‍ഗീയതയുടെ ആപത്ത് ന്യൂനപക്ഷങ്ങള്‍ക്ക് അറിയാം. കേരളത്തില്‍ ന്യൂനപക്ഷം സുരക്ഷിതരാണ്.
ബിജെപിയുടെ തീവ്രവര്‍ഗീയതയെ പ്രതിരോധിക്കുന്ന ഏക സര്‍ക്കാരാണിതെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഇതിനെതിരെ പ്രചാരണം നടത്തുന്നതിന്റെ ലക്ഷ്യം ജനത്തിന് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയതയ്‌ക്കെതിരായ നിലപാടില്‍ എല്‍ഡിഎഫിന് ഉറപ്പുണ്ട്. ഈ ഉറപ്പ് യുഡിഎഫിന് ഇല്ലെന്നും പിണറായി കുറ്റപ്പെടുത്തി.
ഇടതു പ്രസ്ഥാനങ്ങള്‍ ഉള്ള സ്ഥലങ്ങളിലും അവര്‍ ആ സുരക്ഷിതത്വം അനുഭവിക്കുന്നുണ്ട്. വര്‍ഗീയതയുമായി പല സ്ഥലങ്ങളില്‍ സമരസപ്പെടാന്‍ കോണ്ഗ്രസിന് മടി ഇല്ലായിരുന്നു. വഞ്ചനയുടെ ചാക്കുമായി ഇറങ്ങിയവര്‍ക്ക് തെരഞ്ഞെടുപ്പില്‍ ജനം തിരിച്ചടി നല്‍കും. ഇതാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ കൊണ്ടാണ് ശ്രീ എം വിവാദങ്ങളില്‍ നിറഞ്ഞത്.ശ്രീ. എമ്മിന്റെ വിവാദം സൃഷ്ടിച്ചത് കോണ്‍ഗ്രസല്ല. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ കോണ്‍ഗ്രസ് ഏറ്റു പിടിക്കുന്നതിനിടയിലാണ് ശ്രീ. എമ്മിന്റെ ഭൂമിദാനം പുറത്തു വന്നത്. ഇത് കോണ്‍ഗ്രസ് പാര്‍ട്ടി ആദ്യം അറിഞ്ഞതു പോലുമല്ല. ശ്രീ എം ആരെന്ന് പോലും അവര്‍ക്ക് മനസിലായുമില്ല. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് ഇതിനെ ഗൗരവമായി എടുത്തുമില്ല. ശ്രീ എം. തന്നെയാണ് തന്റെ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മാധ്യങ്ങളിലൂടെ പുറത്തുവിട്ടത്. ശ്രീ എമ്മിന്റെ നീക്കത്തിന് പിന്നില്‍ ബി ജെ പി ഉണ്ടെന്ന് സി പി എം കരുതുന്നുണ്ടെങ്കിലും അത് സമ്മതിക്കാന്‍ പിണറായി തയ്യാറല്ല.
കാരണം പിണറായിക്ക് ബി ജെ പിയോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. എന്നാല്‍ ഇപ്പോള്‍ ബി ജെ പിക്കെതിരെ പിണറായി രംഗത്തെത്തിയതിന് പിന്നില്‍ രാഷ്ട്രീയം മാത്രമാണുള്ളത്. കിഫ്ബിക്കെതിരായ നീക്കങ്ങളും ലാവ്‌ലിന്‍ കേസ് ഇ.ഡി. കുത്തിപൊക്കിയതുമൊക്കെ വെറും ഇലക്ഷന്‍ സ്റ്റണ്ട് മാത്രമാണെന്ന് എല്ലാവര്‍ക്കും മനസിലാവും.
ശ്രീ. എമ്മും തങ്ങളും തമ്മിലുള്ള ബന്ധം പുറത്താക്കുന്നതില്‍ ബി ജെ പിക്ക് കൃത്യമായ അജണ്ടയുണ്ടായിരുന്നു. ആര്‍. എസ്. എസുമായി സി പി എം നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത് ശ്രീഎം. തന്നെയാണ്. ശ്രീ എം മതേതരവാദിയായ ആത്മീയ നേതാവാണെന്ന് മുഖ്യമന്ത്രിയും തുറന്ന് പറഞ്ഞു. പി. ജയരാജന്‍ ശ്രീഎം. നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തു വിട്ടതിന് പിന്നിലും കൃത്യമായ പിണറായി വിരുദ്ധ രാഷ്ട്രീയമുണ്ട്.
ഇത്തരം ചര്‍ച്ചകള്‍ സി പി എമ്മിനെ ബി ജെ പിയുടെ കപ്പലിലേക്ക് അടുപ്പിക്കുന്നു എന്ന ധാരണ പൊതു സമൂഹത്തിലുണ്ടാക്കിയതായി മുഖ്യമന്ത്രി മനസിലാക്കി. തിരുവനന്തപുരത്ത് ചേര്‍ന്ന സി പി എം സംസ്ഥാന കമ്മിറ്റിയും അതീവ ഗൗരവമായാണ് ഇക്കാര്യങ്ങള്‍ എടുത്തിരിക്കുന്നത് .
കഴിഞ്ഞ തെരഞ്ഞടുപ്പിലും ന്യൂനപക്ഷങ്ങള്‍ സി പി എമ്മിന് ഒപ്പം നില്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. അതിലാണ് പെട്ടെന്ന് മാറ്റം വന്നത്. തങ്ങളെ പ്രതിസന്ധിയിലാക്കുന്നത് ബി ജെ പിയാണെന്ന് സി പി എം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇതാണ് സി പി എമ്മിനെ അങ്കലാപ്പിലാക്കുന്നത്.
ഏതാനും ദിവസങ്ങള്‍ മുമ്പ് വരെ ഇടതു മുന്നണിക്ക് തുടര്‍ ഭരണമാണ് മാധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രവചിച്ചത് .ശ്രീ എം വന്നതോടെയാണ് അത് തകിടം മറിഞ്ഞത്. ശ്രീ എമ്മിന്റെ കടന്നു വരവ് ഇടതുമുന്നണിയെ വിശ്വസിച്ച മുസ്ലിങ്ങളെയും ക്രൈസ്തവരെയും വെറുപ്പിച്ചു. 2018 ലും 2019 ലും നടന്ന ഒരു ചര്‍ച്ചയുടെ വിശദാംശങ്ങള്‍ 2021 ല്‍ പൊടുന്നനെ പുറത്തുവന്നത് സി പി എമ്മിനെയും അമ്പരപ്പിച്ചു.
അത് ബി ജെ പി അറിയാതെ സംഭവിക്കുമെന്ന് സി പി എം വിശ്വസിക്കുന്നില്ല. ചുരുക്കത്തില്‍ ന്യൂന പക്ഷ പേടിയില്‍ വിറ കൊള്ളുകയാണ് സി പി എം.
"
https://www.facebook.com/Malayalivartha