താന്‍ പറഞ്ഞത് കോടതിയുടെ നിലപാടാണ്; സമസ്തയുമായി ചര്‍ച്ചയ്ക്കു തയാറെന്ന് വി.ശിവന്‍കുട്ടി

സ്‌കൂള്‍ സമയമാറ്റ വിഷയത്തില്‍ അയഞ്ഞ് സര്‍ക്കാരും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയും. സമസ്തയുമായി ചര്‍ച്ചയ്ക്കു തയാറാണെന്നും ധിക്കാര സമീപനം ഇല്ലെന്നും മന്ത്രി പറഞ്ഞു. താന്‍ പറഞ്ഞത് കോടതിയുടെ നിലപാടാണെന്നും മന്ത്രി വിശദീകരിച്ചു. സ്‌കൂള്‍ സമയത്തില്‍ ഒരു വിഭാഗത്തിനു മാത്രമായി സൗജന്യം നല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാരിനെ വിരട്ടുന്നത് ശരിയല്ലെന്നും ഇന്നലെ മന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ സമസ്തയും നിലപാട് കടുപ്പിച്ചിരുന്നു.
സ്‌കൂള്‍ സമയമാറ്റം അംഗീകരിക്കില്ലെന്നും സര്‍ക്കാരിനു വാശി പാടില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നിവേദനം നല്‍കുകയും ചെയ്തു. സമുദായത്തിന്റെ വോട്ട് നേടിയെന്ന് ഓര്‍ക്കണമെന്ന മുന്നറിയിപ്പും ജിഫ്രി തങ്ങള്‍ നല്‍കി. ഇതിനിടയിലാണ് ചര്‍ച്ചയ്ക്കു സന്നദ്ധത അറിയിച്ചു മന്ത്രി രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha