ഇക്കുറിയും കളം നിറയാൻ ട്വന്റി – ട്വന്റി;നിയമസഭാ തിരഞ്ഞെടുപ്പിന് എറണാകുളത്തു എല്ലാ മണ്ഡലങ്ങളിലും മല്‍സരിക്കും,ആദ്യ പട്ടിക ശനിയാഴ്ച
കഴിഞ്ഞ തദ്ദേശ തിരെഞ്ഞെടുപ്പിൽ വലിയ രീതിയിലുള്ള വിജയം നേടിയ പാർട്ടിയായിരുന്നു ട്വന്റി – ട്വന്റി.ട്വന്റി – ട്വന്റിയുടെ ഈ വിജയം വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തു.വോട്ടുനിലയിലടക്കം മിന്നുന്ന വിജയമാണ് ട്വന്റി – ട്വന്റി നേടിയത് . നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി – ട്വന്റിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക ശനിയാഴ്ച. കുന്നത്തുനാട് അടക്കമുള്ള മണ്ഡലങ്ങളിലായിരിക്കും ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. എറണാകുളം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും മല്‍സരിക്കാനാണ് ട്വന്റി –ട്വന്റി നീക്കം.കുന്നത്തുനാട് ഉള്‍പ്പെടെ ആറിടങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ട്വന്റി – ട്വന്റി ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചവരെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പരിഗണിക്കില്ല. ഉചിതമായ സ്ഥാനാര്‍ഥികളെ കണ്ടെത്തിയാല്‍ മറ്റ് എട്ട് മണ്ഡലങ്ങളിലും മല്‍സരത്തിനിറങ്ങുമെന്നും ട്വന്റി – ട്വന്റി വ്യക്തമാക്കി.
കുന്നത്തുനാട് മണ്ഡലത്തില്‍ വിജയം ഉറപ്പാണെന്നാണ് ട്വന്റി – ട്വന്റി0യുടെ കണക്കു കൂട്ടല്‍. മണ്ഡലത്തിലെ നാലു പഞ്ചായത്തുകളില്‍ നിന്ന് തദ്ദേശ തിരഞ്ഞെടുപ്പില്‍ നാല്‍പതിനായിരത്തോളം വോട്ടുനേടിയതാണ് സംഘടനയുടെ ആത്മവിശ്വാസത്തിന്‍റെ കാതല്‍. വരും ദിവസങ്ങളില്‍ ഒട്ടേറെ പ്രമുഖ വ്യക്തിത്വങ്ങള്‍ ട്വന്റി – ട്വന്റിയുടെ ഭാഗമാകുമെന്നും ചീഫ് കോഓർഡിനേറ്റർ സാബു ജേക്കബ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha