Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മേലാല്‍ കണ്ടേക്കരുത്... കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അയച്ച കത്ത് കത്ത് തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍; തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പീഡനം, കൊലപാതകം തുടങ്ങിയ കേസുകളില്‍ അന്വേഷണം നടത്തരുതെന്ന് പറയാനാകുമോ?

08 MARCH 2021 08:48 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് എഴുതിയ കത്തോടെയാണ് കേന്ദ്ര ഏജന്‍സികളുടെ ആവേശം കുറഞ്ഞത്.

പിന്നെ മൂന്നാല് മാസം അന്വേഷണം തണുപ്പന്‍ മട്ടായിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷണം ചവിട്ടി കൂട്ടിയെന്നാണ് കരുതിയത്. ഇതോടെ ബിജെപിയും സിപിഎമ്മും തമ്മില്‍ ഒത്തുതീര്‍പ്പെന്ന പ്രചാരണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എന്നാല്‍ നിര്‍മ്മലാ സീതാരാമന്റെ വരവോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു.

 



കിഫ്ബിയില്‍ തുടങ്ങിയ അന്വേഷണം അവസാനം മന്ത്രിമാരിലേക്കും മുഖ്യമന്ത്രിയിലേക്കും പതിയെ കടന്നു. തുടര്‍ന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കത്ത് നല്‍കി.

അതേസമയം കത്തില്‍ പ്രതികരണവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ രംഗത്തെത്തി. മാതൃകാ പെരുമാറ്റചട്ടം നിലവിലുണ്ടെന്ന് കരുതി കേസുകളിലെ അന്വേഷണം കമ്മിഷന് തടയാനാകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

 


2020 മാര്‍ച്ച് മുതല്‍ നടക്കുന്ന അന്വേഷണമാണിത്. അന്വേഷണത്തിന്റെ നിലവാരമുള്‍പ്പെടെയുള്ളവയെക്കുറിച്ച് പറയാന്‍ കമ്മിഷന് അധികാരമില്ല. അത് കോടതിയാണ് തീരുമാനിക്കേണ്ടത്. തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പീഡനം, കൊലപാതകം തുടങ്ങിയ കേസുകളില്‍ അന്വേഷണം നടത്തരുതെന്ന് പറയാനാകുമോയെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയുടെ പരാതി പരിശോധിച്ചു. ചില വിവരങ്ങള്‍ കമ്മിഷന് ലഭിച്ചു. കമ്മിഷന്‍ ചര്‍ച്ച ചെയ്ത് കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യമെങ്കില്‍ അത് തേടും. കത്ത് കമ്മിഷന് ലഭിക്കും മുമ്പ് ഉള്ളടക്കം മാദ്ധ്യമങ്ങളില്‍ വന്നതിലും സുനില്‍ അറോറ അതൃപ്തി പ്രകടിപ്പിച്ചു.

 

 

മൂന്ന് നാലു ദിവസം മുന്‍പാണ് രാത്രി 8.30 ഓടെ പരാതി കമ്മിഷന് ലഭിച്ചത്. ഏഴ് മണിയോടെ , പരാതിയുടെ ഉള്ളടക്കം മാദ്ധ്യമങ്ങള്‍ നല്‍കിത്തുടങ്ങി. പിറ്റേന്ന് ഡല്‍ഹിയിലിറങ്ങിയ പത്രങ്ങളിലും പരാതിയുടെ ഉള്ളടക്കം വന്നു. രഹസ്യ സ്വഭാവത്തിലുള്ള പരാതികള്‍ എങ്ങനെയാണ് കൈമാറേണ്ടതെന്നും, നടപടിക്രമങ്ങളെന്തെന്നും അവരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബിക്കെതിരെ ഇ.ഡി കേസ് എടുത്തതിന് പിന്നാലെയാണ് സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചത്. അന്വേഷണ ഏജന്‍സികളുടെ അധികാരം കേന്ദ്ര ഭരണകക്ഷിയുടെയും കേരളത്തിലെ പ്രതിപക്ഷത്തിന്റെയും തിരഞ്ഞെടുപ്പ് നേട്ടത്തിനായി ദുരുപയോഗം ചെയ്യുകയാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

 



അതേസമയം ജനക്ഷേമ നടപടികളുമായി മുന്നോട്ടുപോകുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ജനമനസുകളില്‍ ഇകഴ്ത്താന്‍ വിവാദങ്ങള്‍ക്ക് കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

അസാധാരണമായ ഒരു പ്രതിസന്ധിയാണ് കോവിഡ് ലോകത്തിനു നല്‍കിയത്. സാമ്പത്തിക മേഖല അങ്ങേയറ്റം പ്രതിസന്ധിയിലായി. ഈ വെല്ലുവിളികള്‍ക്ക് മുന്‍പില്‍ പകച്ചു നില്‍ക്കാതെ ജനങ്ങള്‍ക്കു വേണ്ടി ക്രിയാത്മകമായി എന്തു ചെയ്യാം എന്നാണ് സര്‍ക്കാര്‍ ആലോചിച്ചത്. അങ്ങനെയാണ് 100 ദിവസങ്ങളില്‍ 100 പദ്ധതികള്‍' എന്ന ആശയം സാക്ഷാല്‍ക്കരിച്ചത്.

 



രണ്ട് ഘട്ടങ്ങളിലായി 100 ദിനപരിപാടി വിജയകരമായി നടപ്പാക്കി. 169 ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുകയോ പൂര്‍ത്തിയാക്കുകയോ ചെയ്തത് 206 പദ്ധതികളാണ്. ഇത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്. അതിലൂടെ 1,79,385 പേര്‍ക്കാണ് പുതിയ തൊഴിലവസരങ്ങള്‍ ലഭ്യമാക്കിയത്. ക്ഷേമ പെന്‍ഷനുകള്‍ ഓരോ മാസവും വര്‍ദ്ധിപ്പിച്ച്, ഏപ്രില്‍ മുതല്‍ 1600 രൂപയാക്കി. 60.31 ലക്ഷം പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നത്. സര്‍ക്കാര്‍ അര്‍പ്പണബോധത്തോടെ മുന്നോട്ടുപോകുമ്പോള്‍ ഇവിടത്തെ പ്രതിപക്ഷം എന്താണ് ചെയ്തതെന്ന് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നിലപാടോടെ കസ്റ്റംസിന് പിന്നാലെ ഇഡിയും തെരഞ്ഞെടുപ്പ് സമയത്ത് രംഗത്ത് വരാനാണ് സൂചന.

 

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (14 minutes ago)

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി  (23 minutes ago)

സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹന്‍ലാല്‍  (31 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (34 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (40 minutes ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (1 hour ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (1 hour ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (1 hour ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (1 hour ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (1 hour ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (2 hours ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (2 hours ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (2 hours ago)

Malayali Vartha Recommends