Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡോളര്‍ കടത്ത് കേസില്‍ യു.എ.ഇ മുന്‍ കോണ്‍സല്‍ ജനറല്‍ ഉള്‍പ്പെടെ വിദേശപൗരന്മാരെ ചോദ്യംചെയ്യണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ കസ്റ്റംസ്

08 MARCH 2021 08:27 AM IST
മലയാളി വാര്‍ത്ത

ഡോളര്‍ കടത്ത് കേസില്‍ യു.എ.ഇ മുന്‍ കോണ്‍സല്‍ ജനറല്‍ ഉള്‍പ്പെടെ വിദേശപൗരന്മാരെ ചോദ്യംചെയ്യണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ കസ്റ്റംസ്.

പല പ്രമുഖരും കോണ്‍സുലേറ്റിലെ ഉന്നതരുമായുണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഡോളര്‍ കടത്ത്. ഡോളര്‍ കടത്ത് കേസില്‍ പല നിര്‍ണായക വിവരങ്ങളും ലഭിച്ചിട്ടുണ്ട്. അതിനാല്‍ കോണ്‍സുലേറ്റിലെ പ്രമുഖരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന റിപ്പോര്‍ട്ടാണ് കേന്ദ്ര ധനമന്ത്രാലയത്തിന് കസ്റ്റംസ് കൈമാറിയത്.



മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍ സാബി, മുന്‍ അഡ്മിന്‍ അറ്റാഷെ റാഷിദ് ഖാമിസ്, ഫിനാന്‍സ് ഓഫിസറായിരുന്ന ഖാലിദ് എന്നിവരെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നാണ് കസ്റ്റംസ് നിലപാട്. സ്വര്‍ണം ഇന്ത്യയിലേക്ക് കടത്തുകയും പകരം ഡോളര്‍ കടത്തുകയും ചെയ്ത ഗുരുതര സാമ്ബത്തിക കുറ്റമാണ് നടന്നത്.

ഇത് രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെത്തന്നെ ബാധിക്കുന്നതാണ്. സ്വര്‍ണക്കടത്ത് അന്വേഷണവേളയില്‍ അറ്റാഷെ ഉള്‍പ്പെടെ ചിലരെ ചോദ്യം ചെയ്യാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല.അന്വേഷണത്തിന് വിദേശ പൗരന്മാരെ ഇന്ത്യയിലെത്തിക്കുക എളുപ്പമല്ലെന്ന് കസ്റ്റംസിനും അറിയാം.

 



ഫിനാന്‍സ് ഓഫിസറായിരുന്ന ഖാലിദിനെ 1.9 ലക്ഷം ഡോളര്‍ കടത്തിയ കേസില്‍ പ്രതിയാക്കി ഇന്ത്യയിലെത്തിക്കാന്‍ നടപടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ഡോളര്‍ കടത്തില്‍ വ്യക്തത വരണമെങ്കില്‍ കോണ്‍സല്‍ ജനറല്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യണം. എത്ര ഡോളര്‍, എങ്ങനെ, ഏതൊക്കെ തീയതികളില്‍ കടത്തിയെന്നതില്‍ വ്യക്തത വരുത്താന്‍ ഇതിലൂടെയേ കഴിയൂ.

ദിവസങ്ങള്‍ക്ക് മുമ്ബ് വിമാനത്താവളത്തില്‍ തടഞ്ഞ് കസ്റ്റംസ് കോണ്‍സുലേറ്റ് ഉന്നതന്റെ ബാഗില്‍നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍, പെന്‍ഡ്രൈവ് എന്നിവയുടെ പരിശോധന നടക്കുകയാണ്.സംസ്ഥാന സര്‍ക്കാറിലെ ഉന്നതരുടെ സഹായത്തോടെയല്ലാതെ ഇത്തരം കള്ളക്കടത്ത് നടക്കില്ലെന്ന് കസ്റ്റംസ് പറയുന്നു.

 



കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ചോദ്യംചെയ്യാന്‍ വിളിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (14 minutes ago)

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി  (23 minutes ago)

സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹന്‍ലാല്‍  (31 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (34 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (40 minutes ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (1 hour ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (1 hour ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (1 hour ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (1 hour ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (1 hour ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (2 hours ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (2 hours ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (2 hours ago)

Malayali Vartha Recommends