Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അടി ഒരു തുടക്കം മാത്രം... സിപിഎമ്മിനെ മുന്നില്‍ നിര്‍ത്തി നേരത്തെ വിലപേശിയവരൊക്കെ രക്ഷപ്പെട്ടു; സിപിഎമ്മിലേക്ക് ചാടാനിരുന്ന കെവി തോമസിനെ വൈസ് പ്രസിഡന്റാക്കി; ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുന്‍ ഡിസിസി അദ്ധ്യക്ഷന്‍ എവി ഗോപിനാഥും പരീക്ഷണത്തില്‍ വിജയിച്ചു; അതേ കളിയെടുത്ത കെ.പി.സി.സി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് വിജയിച്ചില്ല

08 MARCH 2021 08:52 AM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സാദ്ധ്യതാ പാനലുമായി നേതാക്കള്‍ ഡല്‍ഹിക്ക് പോയിരിക്കുകയാണ്. ഇതോടെ സീറ്റ് മോഹികളെല്ലാം കളം നിറഞ്ഞ് തുടങ്ങി. ഇനി എന്തെല്ലാം ഉണ്ടാകുമെന്ന് കണ്ടറിയാം.

കോണ്‍ഗ്രസില്‍ സീറ്റ് ചര്‍ച്ച തുടങ്ങുന്നതിന് മുമ്പ് എങ്ങനെ വിലപേശാമെന്ന് കാണിച്ചു തരികയായിരുന്നു കെ.വി. തോമസ്. മൂലയ്ക്കിരുത്താമെന്ന് കരുതിയ തോമസ് മാഷ് അവസാനം പിണറായിയെ പോയി സങ്കടം പറഞ്ഞു. എന്തുവേണോ ചെയ്യാമെന്ന വാഗ്ദാനം കിട്ടയതോടെ സോണിയാ ഗാന്ധിവരെ ഉണര്‍ന്നു. അവസാനം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റാക്കി. ഇതേ പാത പിന്തുടര്‍ന്ന വയനാട്ടേയും പാലക്കാട്ടേയും കോഴിക്കോട്ടേയും നേതാക്കള്‍ ചിലത് നേടുകയും ചെയ്തു.

 



എന്നാല്‍ സ്ഥാനാര്‍ത്ഥിത്വമില്ലെന്നുറപ്പാക്കിയ കെ.പി.സി.സി ജനറല്‍സെക്രട്ടറി വിജയന്‍ തോമസ് തല്‍സ്ഥാനം രാജി വച്ചു. പാര്‍ട്ടിയില്‍ നിന്ന് രാജി വയ്ക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

രാജി തീരുമാനമറിയിക്കാന്‍ ഇന്ന് വിജയന്‍ തോമസ് വാര്‍ത്താസമ്മേളനം നടത്തിയേക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ഇന്ന് ഡല്‍ഹിയിലാരംഭിക്കാനിരിക്കുകയാണ് രാജിക്കത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍സെക്രട്ടറി കെ.സി. വേണുഗോപാലിനും അയച്ചു കൊടുത്തു.

 



കുറച്ചുകാലമായി പാര്‍ട്ടിയുമായി ഇടഞ്ഞുനിന്നിരുന്ന വിജയന്‍ തോമസിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കിയത്. നേമം മണ്ഡലത്തിലേക്ക് പരിഗണിക്കാമെന്ന വാക്ക് ചില നേതാക്കള്‍ നേരത്തേ നല്‍കിയിരുന്നതായി അദ്ദേഹം പറയുന്നു.

എന്നാല്‍, കരട് സാദ്ധ്യതാപട്ടികയിലെവിടെയും പേരുള്‍പ്പെട്ടില്ല. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സ്‌ക്രീനിംഗ് കമ്മിറ്റി യോഗം ചേര്‍ന്ന ശേഷമാണ് പട്ടികയുമായി നേതാക്കള്‍ ഡല്‍ഹിക്ക് പോയത്. നാളെയോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അന്തിമ തീരുമാനമായേക്കും.

അതേസമയം ഇടഞ്ഞു നിന്ന കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടി ഔദ്യോഗിക വക്താക്കളാക്കി അനുനയിപ്പിച്ച് കെ.പി.സി.സി നേതൃത്വം രംഗത്തെത്തി. മുന്‍ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി. അബുവിനെയും, പാലക്കാട് മുന്‍ ഡി.സി.സി പ്രസിഡന്റ് സി.വി. ബാലചന്ദ്രനെയുമാണ് പരിഗണിച്ചത്. കോഴിക്കോട്ടെ എ ഗ്രൂപ്പിന്റെ പ്രമുഖനായ അബു, ദീര്‍ഘകാലം ഡി.സി.സി പ്രസിഡന്റായിരുന്നു. ഇത്തവണ പേരാമ്പ്ര സീറ്റിലേക്ക് അബുവിന്റെ പേരും ചര്‍ച്ചയിലുണ്ടായിരുന്നു. എന്നാല്‍ മുസ്ലിംലീഗും ജോസഫ് ഗ്രൂപ്പുമടക്കം സീറ്റിനായി അവകാശവാദമുന്നയിച്ചതോടെ, ഇവരിലേതെങ്കിലുമൊരു കക്ഷിക്ക് വിട്ടു കൊടുക്കേണ്ട സ്ഥിതിയായി.

 



കോണ്‍ഗ്രസ് ഏറ്റെടുത്താലും കെ.എസ്.യു പ്രസിഡന്റ് കെ.എം. അഭിജിത്തിന്റെ പേരിനാണിപ്പോള്‍ മുന്‍തൂക്കം. ഇതോടെയാണ് അബു ഇടഞ്ഞത്.

തൃത്താലയില്‍ വി.ടി. ബല്‍റാമിനെതിരെ വിമതസ്ഥാനാര്‍ത്ഥിയാവാനുള്ള നീക്കം വരെ നടത്തി വരവേയാണ് കഴിഞ്ഞ ദിവസം കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍ ബാലചന്ദ്രനെ കണ്ട് ചര്‍ച്ച നടത്തിയത്. ഇതിന് പിന്നാലെയാണ് രണ്ട് നേതാക്കളെയും ഔദ്യോഗിക വക്താക്കളായി നിയമിച്ച് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ തീരുമാനം.

 



ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുന്‍ ഡി സി സി അദ്ധ്യക്ഷന്‍ എവി ഗോപിനാഥ് അടക്കം അംഗങ്ങളായ പെരിങ്ങോട്ടുകുറിശി ഗ്രാമ പഞ്ചായത്തിന്റെ ഭരണം യു ഡി എഫിന് നഷ്ടമായേക്കും.

എ വി ഗോപിനാഥ് അടക്കമുളള യുഡിഎഫ് അംഗങ്ങള്‍ പഞ്ചായത്ത് സമിതിയില്‍ നിന്ന് രാജിവയ്ക്കാനുളള നീക്കം ആരംഭിച്ചു. 42 വര്‍ഷമായി യു ഡി എഫിന്റെ കൈയിലുളള പഞ്ചായത്തിന്റെ ഭരണമാണ് ഇതോടെ ഒറ്റയടിക്ക് നഷ്ടമാകുന്നത്. പതിനാറംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസിന് 11 അംഗങ്ങളാണുളളത്. സി പി എമ്മിന് അഞ്ചംഗങ്ങള്‍ മാത്രമാണുണ്ടായിരുന്നത്.

 



എ വി ഗോപിനാഥുമായി സമവായചര്‍ച്ചയ്ക്ക് വി കെ ശ്രീകണ്ഠനടക്കം പോയെങ്കിലും കാര്യമുണ്ടായില്ല. ഗ്രൂപ്പില്ലാതെ കോണ്‍ഗ്രസില്‍ നില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും അതിന്റെ ഇരയാണ് താനെന്നുമാണ് എ വി ഗോപിനാഥ് പറയുന്നത്. അവസാനം കെ. സുധാകരനെത്തിയാണ് ഗോപിനാഥിനെ ശാന്തനാക്കിയത്. ഗോപിനാഥിന്റെ കാര്യവും ഉടനറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (14 minutes ago)

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി  (23 minutes ago)

സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹന്‍ലാല്‍  (31 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (34 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (40 minutes ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (1 hour ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (1 hour ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (1 hour ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (1 hour ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (1 hour ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (2 hours ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (2 hours ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (2 hours ago)

Malayali Vartha Recommends