Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുറ്റത്ത് ഇരുന്ന് കളിക്കുകയായിരുന്ന രണ്ടരവയസ്സുകാരന്‍ അബദ്ധത്തില്‍ അയല്‍വാസിയുടെ കിണറ്റില്‍ വീണു, ശബ്ദം കേട്ട് ഓടിയെത്തിയ മാതാപിതാക്കളുടെ നിലവിളി കേട്ട് യുവാവ് കിണറ്റിലിറങ്ങിയെങ്കിലും സഹായത്തിനായി നിലവിളിച്ചു, തൊഴിലുറപ്പു തൊഴിലാളിയായ സിന്ധു പിന്നെ ഒന്നും ആലോചിക്കാതെ കിണറ്റില്‍ ചാടിയിറങ്ങി, ഒടുവില്‍....

08 MARCH 2021 07:24 AM IST
മലയാളി വാര്‍ത്ത

മുറ്റത്ത് ഇരുന്ന് കളിക്കുകയായിരുന്ന രണ്ടരവയസ്സുകാരന്‍ അബദ്ധത്തില്‍ അയല്‍വാസിയുടെ കിണറ്റില്‍ വീണു, ശബ്ദം കേട്ട് ഓടിയെത്തിയ മാതാപിതാക്കളുടെ നിലവിളി കേട്ട്  യുവാവ് കിണറ്റിലിറങ്ങിയെങ്കിലും സഹായത്തിനായി നിലവിളിച്ചു, തൊഴിലുറപ്പു തൊഴിലാളിയായ സിന്ധു പിന്നെ ഒന്നും ആലോചിക്കാതെ കിണറ്റില്‍ ചാടിയിറങ്ങി, ഒടുവില്‍....

കരയില്‍ നിന്ന് അമ്മയുടെ കരച്ചില്‍. കിണറ്റില്‍ കുഞ്ഞിന്റെ ഞരങ്ങല്‍. ഒപ്പം സഹായം തേടിയുള്ള യുവാവിന്റെ വിളിയും. സിന്ധു പിന്നെ ഒന്നും നോക്കിയില്ല. കിണറിന്റെ ആഴങ്ങളിലേക്ക് ജീവന്‍ പണയം വെച്ചിറങ്ങി. തൊടിയില്‍ ചവിട്ടി നിന്നു.

 

 

യുവാവിന്റെ കൈയില്‍ നിന്ന് കുഞ്ഞിനെ വാങ്ങി മുകളിലേക്ക് കയറി. കരയില്‍ നിന്നവരുടെ കൈയിലേക്ക് കുഞ്ഞിനെ സുരക്ഷിതമായെത്തിച്ചു. ഐക്കരേത്ത് മലയുടെ ചരുവില്‍ ശശിയുടെ നല്ല മനസ്സും ഐക്കരേത്ത് സിന്ധു ഭവനത്തില്‍ സിന്ധുവിന്റെ ധീരതയും ചേര്‍ന്ന് രണ്ടര വയസ്സുകാരന്‍ ആരുഷിന് നല്‍കിയത് പുനര്‍ജന്മം.

 ഐക്കരേത്ത് അജയഭവനത്തില്‍ അജയന്റെയും ശുഭയുടെയും മകനായ ആരുഷ് ശനിയാഴ്ച രാവിലെ വീടിന് പുറത്തിരുന്ന് കളിക്കുകയായിരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ വലിയ ശബ്ദം കേട്ട് മാതാപിതാക്കള്‍ മുറ്റത്തേക്കിറങ്ങി.

 

 

ആരുഷിനെ കാണാതായതോടെ ഓടിച്ചെന്ന് അയല്‍വാസിയുടെ ആള്‍മറയില്ലാത്ത കിണറ്റില്‍ നോക്കുമ്പോള്‍ കുട്ടി വീണുകിടക്കുന്നത് കണ്ടു. മാതാപിതാക്കള്‍ ബഹളം കൂട്ടിയപ്പോള്‍ അയല്‍ക്കാര്‍ ഓടിക്കൂടി ബഹളം കൂട്ടി. പനി ബാധിച്ച് വീട്ടില്‍ ഇരിക്കുകയായിരുന്ന ശശി 20 അടി താഴ്ചയുള്ള കിണറ്റിലേക്ക് ഇറങ്ങി. 

എന്നാല്‍, സഹായിക്കാന്‍ ആരുമില്ലാതെ ശശി ബുദ്ധിമുട്ടിയപ്പോള്‍ തൊട്ടടുത്ത് കുടുംബശ്രീ ഹോട്ടല്‍ നടത്തുന്ന തൊഴിലുറപ്പ് തൊഴിലാളിയായ സിന്ധു എത്തി. സിന്ധു കിണറ്റില്‍ ചാടിയിറങ്ങി. വെള്ളത്തില്‍ മുങ്ങിത്താണുകൊണ്ടിരുന്ന കുഞ്ഞിനെ ശശി എടുത്ത് മുകളിലെ തൊടിയിലേക്ക് കയറിനിന്നു. കുഞ്ഞിനെ സിന്ധു വാങ്ങി മുകളിലേക്ക് കൈമാറി.



പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുഞ്ഞിന് പുറമേ പരിക്കൊന്നും ഉണ്ടായിരുന്നില്ല. '

ആന്തരികമായ പരിക്കുകള്‍ ഉണ്ടോയെന്ന് അറിയുന്നതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. തൊഴിലുറപ്പ് തൊഴിലാളിയും കുടുംബശ്രീ പ്രവര്‍ത്തകയുമാണ് സിന്ധു.

 

 

 

കഴിഞ്ഞ പ്രളയകാലത്ത് നിറഞ്ഞുകിടന്ന കിണറ്റില്‍ വീണ ആടിനെ എടുത്ത് ഒറ്റയ്ക്ക് കരയ്ക്ക് എത്തിച്ച സിന്ധു നാട്ടുകാരുടെ അഭിനന്ദനം നേടിയിരുന്നു.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (14 minutes ago)

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി  (23 minutes ago)

സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹന്‍ലാല്‍  (31 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (34 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (40 minutes ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (1 hour ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (1 hour ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (1 hour ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (1 hour ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (1 hour ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (2 hours ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (2 hours ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (2 hours ago)

Malayali Vartha Recommends