Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വപ്ന പോയ പോക്ക്... സ്വപ്നയുടെ മൊഴി പ്രധാന തെളിവായി സ്വീകരിച്ച് ആഞ്ഞടിക്കാന്‍ ഉദ്ദേശിച്ച് കസ്റ്റംസ്; മന്ത്രിമാരെയും മന്ത്രി പുത്രന്മാരെയും ചോദ്യം ചെയ്യാന്‍ നീക്കം; കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പത്രികയില്‍ പരാമര്‍ശിക്കപ്പെട്ടവരെ ചോദ്യം ചെയ്യാനൊരുങ്ങി കേന്ദ്ര അന്വേഷണ സംഘം

08 MARCH 2021 10:09 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത് കേസ് അവസാനം ഡോളര്‍ക്കടത്തിലേക്ക് കടന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പഴയ കേസും മൊഴിയും പൊടിതട്ടിയെടുത്തിരിക്കുകയാണ് കസ്റ്റംസ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുഖ്യമന്ത്രി നല്‍കിയ പരാതി തള്ളിയതോടെ വീണ്ടും അന്വേഷണം ശക്തമാകുകയാണ് കസ്റ്റംസ്.

ഇതോടെ ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന രാഷ്ട്രീയത്തിലെ ഉന്നതരെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം തയാറെടുക്കുകയാണ്. കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പത്രികയില്‍ പരാമര്‍ശിക്കപ്പെട്ടവരെ ചോദ്യം ചെയ്യണമെന്ന നിലപാടിലാണു കസ്റ്റംസ്. ഉന്നതര്‍ക്കെതിരെ കസ്റ്റംസ് നിയമം 108ാം വകുപ്പു പ്രകാരവും ക്രിമിനല്‍ നടപടിച്ചട്ടം 168 പ്രകാരവും സമാനമായ മൊഴികള്‍ സ്വപ്ന നല്‍കിയ സാഹചര്യത്തിലാണിത്.

 



മുഖ്യമന്ത്രി, സ്പീക്കര്‍, 3 മന്ത്രിമാര്‍ എന്നിവര്‍ക്കു ഡോളര്‍ കടത്തില്‍ ബന്ധമുണ്ടെന്നാണു പത്രികയില്‍ പറഞ്ഞത്. ഇവര്‍ക്കു പുറമെ, 2 മന്ത്രിപുത്രന്മാരെയും ചോദ്യം ചെയ്യും.ഡോളര്‍ കടത്ത്, സ്വര്‍ണക്കടത്ത് കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ ഒരുമിച്ചാകും ചോദ്യം ചെയ്യല്‍.

കസ്റ്റംസ് കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ നല്‍കിയ പത്രികയിലെ വെളിപ്പെടുത്തലുകള്‍ വിവാദം സൃഷ്ടിച്ചുവെങ്കിലും ഉന്നതരിടപെട്ടുവെന്നു പറയുന്ന ഡോളര്‍ കടത്തില്‍ ഇതുവരെ ഒക്കറന്‍സ് റിപ്പോര്‍ട്ട് പോലും കോടതിയില്‍ കസ്റ്റംസ് സമര്‍പ്പിച്ചിട്ടില്ല. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഫിനാന്‍സ് വിഭാഗം തലവന്‍ ഖാലിദ് അലി ഷൗക്രി വിദേശത്തേക്ക് 1.90 ലക്ഷം യുഎസ് ഡോളര്‍ കടത്തിയെന്ന കേസിന്റെ ഒക്കറന്‍സ് റിപ്പോര്‍ട്ടിലാകട്ടെ ഇവരിലാരെയും പരാമര്‍ശിച്ചിട്ടുമില്ല.

 



ഡോളര്‍ കടത്തില്‍, സ്വപ്നയുടെ മൊഴി തന്നെയാണു പ്രധാന തെളിവെന്നു കസ്റ്റംസ് വ്യക്തമാക്കുന്നു. ഉന്നതരുടെ ഡോളര്‍ വിദേശത്തേക്കു കടത്തിയെന്നു മൊഴി നല്‍കിയെങ്കിലും ഇത് എന്തിനു വേണ്ടിയാണു കടത്തിയതെന്ന് ഇപ്പോഴും വ്യക്തമല്ല. വിദേശത്തേക്കു കടത്തിയതിനാല്‍, മറ്റു രേഖാമൂലമായ തെളിവുകള്‍ ലഭിക്കാനുള്ള സാധ്യതയും കുറവാണ്. മുന്‍ കോണ്‍സല്‍ ജനറല്‍ അടക്കം യുഎഇ കോണ്‍സുലേറ്റിലെ 3 പ്രധാന ഉദ്യോഗസ്ഥരുടെ മൊഴി നിര്‍ണായകമാവുന്നത് ഇവിടെയാണ്. ഡിജിറ്റല്‍ തെളിവുകളിലും വരും ദിവസങ്ങളില്‍ നടക്കുന്ന ചോദ്യം ചെയ്യലുകളില്‍ ലഭിക്കുന്ന മൊഴികളിലും കസ്റ്റംസ് പ്രതീക്ഷയര്‍പ്പിക്കുന്നു.

അതേസമയം കിഫ്ബി വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന അന്വേഷണം പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ തള്ളി. 2020 മാര്‍ച്ച് മുതല്‍ കേന്ദ്ര ഏജന്‍സി നടത്തുന്ന അന്വേഷണമാണെന്നും വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും അറോറ മറുപടിയില്‍ പറഞ്ഞു.

 



കേന്ദ്രമന്ത്രി നിര്‍മല സീതാരാമനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണു മുഖ്യമന്ത്രിയുടെ കത്ത്. ബിജെപിയുടെ വിജയ യാത്രയില്‍ പങ്കെടുത്ത നിര്‍മല സീതാരാമന്‍ അന്നു നടത്തിയ പരാമര്‍ശവും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഈ മറുപടി കേന്ദ്ര അന്വേഷണ സംഘങ്ങള്‍ക്ക് ഊര്‍ജം നല്‍കുകയാണ്.

സ്വര്‍ണ, ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് എണ്ണിയെണ്ണി ചോദ്യങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്നലെ രംഗത്തെത്തി. കേരളത്തില്‍ നടന്ന പല അഴിമതികളുടെയും തെളിവു തന്റെ കയ്യിലുണ്ടെന്നും അതെല്ലാം ഉന്നയിച്ചു മുഖ്യമന്ത്രിയെ ഇപ്പോള്‍ ആശയക്കുഴപ്പത്തിലാക്കുന്നില്ലെന്നും സംസ്ഥാന സര്‍ക്കാരിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു.

 

കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയം കളിക്കുന്നു എന്ന് ആരോപിക്കുന്ന കേരള മുഖ്യമന്ത്രി തന്റെ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് അമിത് ഷാ അവ ഒന്നൊന്നായി ഉന്നയിച്ചത്. ഇതോടെ രാഷ്ട്രീയമായി മറുപടി പറയേണ്ട ബാധ്യത പാര്‍ട്ടിക്കായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (15 minutes ago)

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി  (24 minutes ago)

സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹന്‍ലാല്‍  (32 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (35 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (41 minutes ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (1 hour ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (1 hour ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (1 hour ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (1 hour ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (1 hour ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (2 hours ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (2 hours ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (2 hours ago)

Malayali Vartha Recommends