Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി തിരയില്‍പ്പെട്ട് കാണാതായി.... മകന് തിരികെ എത്തുമെന്ന പ്രതീക്ഷയുമായി പ്രാര്‍ത്ഥനയോടെ പിതാവ് തീരത്ത്... എല്ലാവരും നോക്കുന്നുണ്ട്, കിട്ടും...കിട്ടും... നീ ഖുര്‍ആന്‍ ഓതിക്കോ... ഞാന്‍ അവനുമായി വന്നേക്കാം'. വീട്ടില്‍ നിന്നും വന്ന ഫോണ്‍ കോളിന് മറുപടി പറയുന്ന കാഴ്ച കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി

08 MARCH 2021 10:05 AM IST
മലയാളി വാര്‍ത്ത

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി തിരയില്‍പ്പെട്ട് കാണാതായി.... മകന് തിരികെ എത്തുമെന്ന പ്രതീക്ഷയുമായി പ്രാര്‍ത്ഥനയോടെ പിതാവ് തീരത്ത്...എല്ലാവരും നോക്കുന്നുണ്ട്, കിട്ടും...കിട്ടും... നീ ഖുര്‍ആന്‍ ഓതിക്കോ... ഞാന്‍ അവനുമായി വന്നേക്കാം'. വീട്ടില്‍ നിന്നും വന്ന ഫോണ്‍ കോളിന് മറുപടി പറയുന്ന കാഴ്ച കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി.


ആഞ്ഞടിക്കുന്ന തിരമാലകളെക്കാള്‍ ആര്‍ത്തിരമ്പുന്ന മനസ്സുമായി കടലില്‍ കാണാതായ പ്രിയമകനെ കാത്ത് തീരത്ത്ഇരിക്കുകയാണ്. 'പേടിയാണ് അവന്, കടലില്‍ അങ്ങനെ അവന്‍ ഇറങ്ങില്ലല്ലോ...' നിസ്സഹായനായി നില്‍ക്കുമ്‌ബോള്‍ വിറയാര്‍ന്ന ചുണ്ടുകളുമായി സ്വയം സംസാരിക്കുകയാണ് അദ്ദേഹം. ഞായറാഴ്ച രാവിലെയാണ് ഫോര്‍ട്ട്‌കൊച്ചി സീലാട്ട്പറമ്ബ് വീട്ടില്‍ റിയാസിന്റെ മകന്‍ അല്‍ അമാനെ (12) തിരയില്‍പെട്ട് കാണാതായത്.

 



സാന്ത്വന വാക്കുകളുമായി സുഹൃത്തുക്കളും നാട്ടുകാരും റിയാസിന് താങ്ങായുണ്ട്. എന്ത് ചെയ്യണമെന്നറിയാതെ തീരത്തേക്ക് ചെന്ന അദ്ദേഹം കരക്കടിഞ്ഞ മരക്കഷ്ണത്തില്‍ ഇരുന്നു. ഇടക്കിടെ ഫോണില്‍ മകന്റെ ഫോട്ടോയെടുത്ത് നോക്കും, എന്തൊക്കെയോ പറഞ്ഞ് ഫോണില്‍ വീണ്ടും വീണ്ടും ഉമ്മവെക്കും.

"

തിരകള്‍ക്കിടയില്‍ എവിടേക്കോ മറഞ്ഞ അവന്‍ തിരിച്ചെത്തുമെന്ന വിശ്വാസവുമായി പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുന്ന പിതാവിന്റെ മുഖം കൂടിനിന്നവരുടെ ഹൃദയം ഉലക്കുന്ന കാഴ്ചയായി. മട്ടാഞ്ചേരി ശ്രീ കൊച്ചിന്‍ ഗുജറാത്തി വിദ്യാലയയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് അമാന്‍. രാവിലെ ആറുമണിയോടെയാണ് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയ അല്‍ അമാനെ കടലില്‍ കാണാതായത്.

 



തിരയില്‍പെട്ട നാല് കുട്ടികളില്‍ മൂന്നുപേരെയും രക്ഷിച്ചത് പട്ടാളം പുത്തന്‍വീട്ടില്‍ തോമസ് രഞ്ജിത്താണ്. ഇദ്ദേഹത്തിന്റെ കൃത്യസമയത്തെ ഇടപെടലാണ് മൂന്ന് ജീവനുകളെ രക്ഷിക്കാന്‍ സഹായകമായത്. തിരച്ചിലിന് പ്രധാനമായി നേതൃത്വം നല്‍കിയത് നാട്ടുകാരായിരുന്നു.

നേവിയുടെയും കോസ്റ്റ്ഗാഡിന്റെയും സഹായം അഭ്യര്‍ഥിച്ചിട്ടും ലഭിക്കാതെവന്നത് വിമര്‍ശനത്തിനിടയാക്കി. കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയയും വിവരമറിഞ്ഞ് സ്ഥലത്തെത്തി.

 

 

മതിയായ സുരക്ഷ സംവിധാനങ്ങള്‍ ഇവിടെയില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഞായറാഴ്ച ദിവസം രാവിലെ 5.30 മുതല്‍ ഇവിടെ ലൈഫ് ഗാര്‍ഡ് നിരീക്ഷണം വേണമെന്ന് മട്ടാഞ്ചേരി ജനകീയ സമിതി കണ്‍വീനര്‍ എ. ജലാല്‍ ആവശ്യപ്പെട്ടു.

സുരക്ഷ സാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്നത് ബീച്ചിന്റെ മറ്റൊരു ഭാഗത്താണ്. അതിനാല്‍ ആരെങ്കിലും തിരയില്‍പെട്ടാല്‍ വേഗം രക്ഷപ്പെടുത്താന്‍ കഴിയാതെവരുന്നു. ഈ സാഹചര്യത്തിന് മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (15 minutes ago)

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി  (24 minutes ago)

സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹന്‍ലാല്‍  (32 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (35 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (41 minutes ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (1 hour ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (1 hour ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (1 hour ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (1 hour ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (1 hour ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (2 hours ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (2 hours ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (2 hours ago)

Malayali Vartha Recommends