Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതൊരു ഒന്നൊന്നൊര പ്രതിക്ഷേധം തന്നെയാ... ക്രിയാത്മകമായ രീതിയിൽ മലപ്പുറംകാർ, അന്തംവിട്ട് നാട്ടുകാർ

08 MARCH 2021 12:59 PM IST
മലയാളി വാര്‍ത്ത

ഇന്ധന വില വർദ്ധനവിനെതിരെ രാജ്യമൊട്ടാകെ വിവിധ രീതിയിൽ പ്രതിക്ഷേധങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോളിതാ ഇന്ധന വില വർധനവിനെതിരെ പ്രതിക്ഷേധിച്ചുകൊണ്ട് മലപ്പുറത്തെ ഫുട്ബോൾ താരങ്ങളാണ് രംഗത്ത് എത്തിയിരിക്കുന്നത്.

കേരളത്തില്‍ നടക്കുന്ന വിവിധ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക വ്യത്യസ്തങ്ങളായ സമ്മാനങ്ങളാണ് നൽകുന്നത്. ക്യാഷ് അവാര്‍ഡ് ആവാം. ചിലപ്പോള്‍ ഫലകമോ ട്രോഫിയോ നൽകാറുണ്ട്. എന്നാല്‍ മലപ്പുറത്ത് നടന്ന് ഒരു സാധാരണ ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള സമ്മാനമായി നല്‍കിയത് മൂന്ന് ലിറ്റര്‍ പെട്രോളായിരുന്നു.


മലപ്പുറം കോട്ടപ്പടിക്കടുത്ത് മങ്ങാട്ടുപുലം എന്ന പ്രദേശത്താണ് രസകരമായ സംഭവം. മങ്ങാട്ടുപുലം ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് നടത്തിയ വണ്‍ഡെ ഫുട്ബോള്‍ ടൂര്‍ണമെന്റിലാണ് സമ്മാനമായി പെട്രോള്‍ നല്‍കിയത്. പാസ്‌ക് പിലാക്കല്‍ ടീമംഗം അനസാണ് ടൂര്‍ണമെന്റിലെ മികച്ചതാരം. അദ്ദേഹത്തിന് മൂന്ന് ലിറ്റര്‍ പെട്രോള്‍ സമ്മാനമായി നൽകി.

പെട്രോള്‍ വില വര്‍ധനക്കെതിരായ ക്രിയാത്മക പ്രതിഷേധം എന്ന നിലയിലാണ് പെട്രോള്‍ സമ്മാനമായി നല്‍കിയതെന്ന് ക്ലബ് പ്രസിഡന്റ് എം സമീര്‍ വ്യക്തമാക്കി. 24 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ പാസ്‌ക് പിലാക്കല്‍, 'രാജകുടുംബം കോഴിക്കോടി'നെ തോല്‍പ്പിച്ച് ജേതാക്കളുമായി. ടൂര്‍ണമെന്റില്‍ ഉദ്ഘാടന ചടങ്ങില്‍ അതിഥികളായെത്തിയവര്‍ക്കും പെട്രോള്‍ സ്‌നേഹ സമ്മാനമായി നല്‍കി. അര ലിറ്റര്‍ പെട്രോള്‍ വീതമാണ് അതിഥികള്‍ക്ക് നല്‍കിയത്. എന്തായലും അപൂർവ സംഭവത്തിൽ അന്തം വിട്ടിരിക്കുകയാണ് നാട്ടുകാർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (16 minutes ago)

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി  (25 minutes ago)

സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹന്‍ലാല്‍  (33 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (36 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (42 minutes ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (1 hour ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (1 hour ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (1 hour ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (1 hour ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (1 hour ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (2 hours ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (2 hours ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (2 hours ago)

Malayali Vartha Recommends