Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരുവനന്തപുരം വരെ പോകേണ്ട ആവശ്യമുണ്ടെന്ന് പന്തളം പ്രതാപൻ; രാവിലെ വീട്ടിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞതിന് പിന്നാലെ വൈകുന്നേരം ബിജെപിയിൽ, കെ സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപന വേദിയില്‍ അമിത്‌ഷാ ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചു

08 MARCH 2021 01:18 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസ് നേതാവായ പന്തളം പ്രതാപൻ അപ്രതീക്ഷിതമായി ബി ജെ പിയിലേക്ക് പ്രവേശിച്ചതിൽ ഞെട്ടിയിരിക്കുകയാണ് അണികള്‍. കെ സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപന ദിവസമായ ഇന്നലെയാണ് വേദിയില്‍ വച്ച് അമിത്‌ഷാ അദ്ദേഹത്തെ ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചത്. ഇത്തവണ അടൂരിലേക്ക് യു ഡി എഫ് പരിഗണിച്ച സ്ഥാനാര്‍ത്ഥികളില്‍ ഒരാളായിരുന്നു പന്തളം പ്രതാപന്‍. മുന്‍മന്ത്രി പന്തളം സുധാകരന്റെ സഹോദരന്‍ കൂടിയായ പ്രതാപന്‍ മുന്‍ കെ പി സി സി സെക്രട്ടറി, പന്തളം പഞ്ചായത്ത് പ്രസിഡന്റ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ സഹോദരന്റെ ബി ജെ പി പ്രവേശനത്തെപ്പറ്റി ഹൃദയ വേദനയോടെയാണ് പന്തളം സുധാകരന്‍ തന്റെ ഫേസ്‌ബുക്കില്‍ കുറിച്ചത്. ഇപ്പോള്‍ പന്തളം പ്രതാപന്റെ ഫേസ്‌ബുക്കിലാകെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അമര്‍ഷമാണ്. കോമഡി ട്രോളുകളും വിമര്‍ശനങ്ങളുമായാണ് അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. പത്ത് ദിവസം മുമ്ബാണ് രാഹുല്‍ഗാന്ധിയുടെ കൊല്ലം സന്ദര്‍ശനത്തിനിടയിലെ ചിത്രം പ്രതാപന്‍ ഫേസ്‌ബുക്ക് പ്രൊഫൈല്‍ ചിത്രമാക്കിയത്. പുതുച്ചേരിയിലെ ഒരു വിദ്യാര്‍ത്ഥിനിയ്‌ക്കൊപ്പം രാഹുല്‍ ഫോട്ടോയെടുക്കുന്ന വൈറല്‍ വീഡിയോ ഉള്‍പ്പടെ രാഹുല്‍ ഗാന്ധിയുടെ ഓരോ നീക്കങ്ങളും പ്രതിഫലിക്കുന്നതായിരുന്നു പ്രതാപന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍. സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

അതീവ ഹൃദയവേദനയോടെയാണ് ഇതെഴുതുന്നത്. ഇന്നു വൈകുന്നേരം ചാനലിൽകണ്ട വാർത്ത എനിക്ക് കനത്ത ആഘാതമായി.എന്റ സഹോദരൻകെ പ്രതാപൻ ബീജെപിയിൽ ചേർന്നുവെന്ന വാർത്ത..!ഇങ്ങനെയൊരു മാറ്റത്തിന്റ വിദൂരസൂചനയെങ്കിലും അറിഞ്ഞിരുന്നെങ്കിൽ ആ നീക്കം ശക്തമായി തടയുമായിരുന്നു.

എന്തായിരുന്നു ഈ മനംമാറ്റത്തിനുവഴിവെച്ചസാഹചര്യമെന്നെങ്കിലും പൊതുസമൂഹത്തോടു പറയാനുള്ള ബാദ്ധ്യത പ്രതാപനുണ്ട്. സഹപ്രവർത്തകരായ,പരിചിതരും അപരിചിതരും അമർഷത്തോടെ, ഖേദത്തോടെ,സംശയത്തോടെ ,വേദനയോടെ എന്നെ വിളിച്ചുകൊണ്ടിരിക്കുന്നു, മറുപടി പറഞ്ഞു തളരുന്നു. പക്ഷേ എന്റ ശക്തി കോൺഗ്രസ്സാണ്,ഈ കുടുംബംഉപേക്ഷിച്ചുപോകുന്ന ഒരാളെ തടയാൻ മുൻഅറിവുകളില്ലാഞ്ഞതിനാൽ കഴിഞ്ഞില്ലന്ന ചിന്ത അലട്ടുന്നുണ്ട്.ഒരാളുടെ രാഷ്ട്രീയ തീരുമാനത്തെ വിമർശിക്കാനല്ലാതെ തടസ്സപ്പെടുത്താൻ രക്തബന്ധങ്ങൾക്കും പരിമിതിയുണ്ടല്ലോ..?

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (16 minutes ago)

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി  (25 minutes ago)

സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹന്‍ലാല്‍  (33 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (36 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (42 minutes ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (1 hour ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (1 hour ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (1 hour ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (1 hour ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (1 hour ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (2 hours ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (2 hours ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (2 hours ago)

Malayali Vartha Recommends