Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വനിതാ ദിനത്തിൽ കരുത്ത് തെളിയിച്ച് പെൺ കരുത്ത് ; സംസ്ഥാനത്തെ ട്രോമ കെയർ ആംബുലൻസ് പദ്ധതിയായ കനിവ് 108 ആംബുലൻസ് സർവീസിന്റെ കണ്ട്രോൾ റൂം നിയന്ത്രണം ഇനി വനിതകളുടെ കയ്യിൽ

08 MARCH 2021 02:35 PM IST
മലയാളി വാര്‍ത്ത

വനിതാ ദിനത്തിൽ സംസ്ഥാനത്തെ ട്രോമ കെയർ ആംബുലൻസ് പദ്ധതിയായ കനിവ് 108 ആംബുലൻസ് സർവീസിന്റെ കണ്ട്രോൾ റൂം നിയന്ത്രണം ഏറ്റെടുത്ത് പെൺ കരുത്ത്.

കണ്ട്രോൾ റൂം മാനേജറുടെ ചുമതല ഉൾപ്പടെ കനിവ് 108 ആംബുലൻസ് സർവീസിന്റെ ഹൃദയഭാഗമായ എമർജൻസി റെസ്പോണ്സ് സെന്റർ (കണ്ട്രോൾ റൂമിന്റെ) പൂർണ്ണ നിയന്ത്രണങ്ങളും വനിതാ ദിനത്തിൽ വനിതാ എമർജൻസി റെസ്പോണ്സ് ഓഫീസർമാർക്കായിരുന്നു.

രാവിലെ 10 മണിക്ക് കണ്ട്രോൾ റൂം മാനേജരുടെ ചുമതല ഏറ്റെടുത്ത ടീം ലീഡർ കാർത്തിക ബി.എസിന്റെ മേൽനോട്ടത്തിലാണ് കണ്ട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്.

എമർജൻസി റെസ്പോണ്സ് ഓഫീസറായ ഷീന ടീം ലീഡറിന്റെ പദവി നിർവഹിച്ചു. ഇവർക്ക് കീഴിൽ 18 വനിതാ എമർജൻസി റെസ്പോണ്സ് ഓഫീസർമാരാണ് സംസ്ഥാനത്ത് വനിതാ ദിനത്തിൽ 316 കനിവ് 108 ആംബുലൻസുകളുടെയും നീക്കങ്ങൾ നിയന്ത്രിച്ചത്.

 

 

കണ്ട്രോൾ റൂമിലേക്ക് വരുന്ന ഓരോ അത്യാഹിത വിളികളുടെയും വിവരങ്ങൾ ശേഖരിക്കുകയും തുടർന്ന് ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ അത്യാഹിതം നടന്ന പ്രദേശത്തിന് സമീപമുള്ള കനിവ് 108 ആംബുലൻസുകൾ വിന്യസിച്ചതും ഇവരായിരുന്നു.

തിരുവനന്തപുരം ടെക്നൊപാർക്ക് ക്യാമ്പസിൽ സ്ഥിതി ചെയ്യുന്ന കനിവ് 108 ആംബുലൻസ് സംസ്ഥാന കണ്ട്രോൾ റൂമിൽ ജോലി ചെയ്യുന്ന 60 എമർജൻസി റെസ്പോണ്സ് ഓഫീസർമാരിൽ 28 പേർ വനിതകളാണ്.

കോവിഡ്‌ വ്യാപനം രൂക്ഷമായിരുന്നു സാഹചര്യത്തിൽ പോലും കണ്ട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ ഒരിക്കൽ പോലും തടസ്സപ്പെട്ടിരുന്നില്ല. കണ്ട്രോൾ റൂമിന് പുറമെ സംസ്ഥാനത്ത് ഉടനീളം 108 ആംബുലൻസുകളിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യന്മാരായി 220 ഓളം വനിതാ നേഴ്‌സുമാർ ജോലി ചെയ്യുന്നുണ്ട്.

290 ആംബുലൻസുകൾ നിലവിൽ കോവിഡ്‌ പ്രവർത്തനങ്ങൾക്കായി ഒടുന്നുണ്ട്. നിലവിൽ 2,06,475 കോവിഡ്‌ അനുബന്ധ ട്രിപ്പുകളാണ് സംസ്ഥാനത്ത് കനിവ് 108 ആംബുലൻസുകൾ ഓടിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (16 minutes ago)

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി  (25 minutes ago)

സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹന്‍ലാല്‍  (33 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (36 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (42 minutes ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (1 hour ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (1 hour ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (1 hour ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (1 hour ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (1 hour ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (2 hours ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (2 hours ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (2 hours ago)

Malayali Vartha Recommends