Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇ.ശ്രീധരനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഐക്കണ്‍ സ്ഥാനത്ത് നിന്ന് നീക്കി; പുതിയ തിരഞ്ഞെടുപ്പ് ഐക്കണായി ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസൺ

08 MARCH 2021 03:02 PM IST
മലയാളി വാര്‍ത്ത

ഇ.ശ്രീധരനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഐക്കണ്‍ സ്ഥാനത്ത് നിന്ന് നീക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് പോസ്റ്ററുകളില്‍ നിന്നും ഇ.ശ്രീധരന്റെ ചിത്രം മാറ്റിയത് . 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണ്‍ ആയിരുന്നു ഇ.ശ്രീധരന്‍. നിയമസഭാ തിരഞ്ഞെടുപ്പിലും ഇദ്ദേഹത്തെ ഐക്കണാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഇ.ശ്രീധരനെ പദവിയില്‍ നിന്നും ഒ‍ഴിവാക്കിയത്. ബിജെപിയില്‍ അംഗത്വമെടുത്തതോടെ ഇ.ശ്രീധരന് രാഷ്ട്രീയ നിഷ്പക്ഷതയില്ലാതായെന്നും അതിനാല്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പോസ്റ്ററുകളില്‍ നിന്ന് നീക്കം ചെയ്യണമെന്നുമായിരുന്നു മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

 

 

ശ്രീധരന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നതിനു പിന്നാലെയുണ്ടായ സ്വാഭാവിക നടപടിയാണിതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്.ഇ.ശ്രീധരനും കെ.എസ്.ചിത്രയും ആയിരുന്നു 2019 ലോക്സഭാ തിരഞ്ഞെടുപ്പിലെ ഐക്കണ്‍. കെ.എസ്.ചിത്ര തുടര്‍ന്നേക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുമായി ബന്ധപ്പെട്ട് ചിത്രയുടെ സമ്മതം തേടി.

എന്നാൽ സംസ്ഥാനത്തിന്റെ പുതിയ തിരഞ്ഞെടുപ്പ് ഐക്കണായി ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണെ തിരഞ്ഞെടുത്തു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാണ് ഐക്കണെ നിയമിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താനും തിരഞ്ഞെടുപ്പ് പ്രക്രിയയുമായി പരമാവധി സഹകരണം ഉറപ്പാക്കാനുമാണ് സംസ്ഥാനത്തെ പ്രമുഖ വ്യക്തികളെ ഐക്കണ്‍ ആയി തിരഞ്ഞെടുക്കുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇ.ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നടത്തിയ വിജയ യാത്രയുടെ സമാപന സമ്മേളനത്തിലും ശ്രീധരന്‍ പങ്കെടുത്തു. ഈ പ്രായത്തിലും ദേഹബലവും ആത്മബലവും ഉണ്ടെന്നും അത് കേരളത്തിന് വേണ്ടി വിനിയോഗിക്കാനാണ് ബിജെപിയിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.

67 വര്‍ഷം ഔദ്യോഗിക ജീവിതം നയിച്ച്‌ രാഷ്ട്രീയത്തിലേക്ക് പെട്ടെന്ന് വന്നത് ആശ്ചര്യം തോന്നുന്നു. ഏത് ചുമതല തന്നാലും, ഇതുവരെ ചെയ്ത മാതൃകയില്‍ ഏറ്റവും പ്രാപ്തിയും പരിചയവും കൊണ്ട് നേരിടാന്‍ സന്നദ്ധനാണെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (16 minutes ago)

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി  (25 minutes ago)

സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹന്‍ലാല്‍  (33 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (36 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (42 minutes ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (1 hour ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (1 hour ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (1 hour ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (1 hour ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (1 hour ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (2 hours ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (2 hours ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (2 hours ago)

Malayali Vartha Recommends