Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ചരിത്രപരമായി ഉരുത്തിരിഞ്ഞ സങ്കീർണ്ണമായ സാമൂഹിക-സാമ്പത്തിക ബന്ധങ്ങൾ അടിമുടി പരിഷ്കരിച്ചുകൊണ്ടു മാത്രമേ നമുക്ക് ലിംഗനീതിയിലധിഷ്ഠിതമായ ഒരു ലോകക്രമം നിർമ്മിക്കാൻ സാധിക്കുകയുള്ളൂ...' നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

08 MARCH 2021 03:00 PM IST
മലയാളി വാര്‍ത്ത

പുരുഷാധിപത്യലോകത്ത് സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾക്കെതിരെ നിരന്തരമായി നടന്നു വരുന്ന പോരാട്ടങ്ങൾക്ക് ഊർജ്ജവും ദിശാബോധവും, അതേപ്പറ്റി സാമൂഹികാവബോധവും നൽകുന്നതിനായാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. ചരിത്രപരമായി ഉരുത്തിരിഞ്ഞ സങ്കീർണ്ണമായ സാമൂഹിക-സാമ്പത്തിക ബന്ധങ്ങൾ അടിമുടി പരിഷ്കരിച്ചുകൊണ്ടു മാത്രമേ നമുക്ക് ലിംഗനീതിയിലധിഷ്ഠിതമായ ഒരു ലോകക്രമം നിർമ്മിക്കാൻ സാധിക്കുകയുള്ളൂ. ഇടതുപക്ഷ രാഷ്ട്രീയം അതിൻ്റെ ആരംഭദശയിൽ തന്നെ വളരെ ഗൗരവത്തോടെ കണ്ടൊരു പ്രമേയമാണത്. സ്ത്രീപക്ഷ പോരാട്ടങ്ങളെ സൈദ്ധാന്തികതലത്തിലും പ്രായോഗികതലത്തിലും വിളക്കിച്ചേർത്തുകൊണ്ടാണ് ഇടതുപക്ഷത്തിൻ്റെ വിശാലമായ വർഗരാഷ്ട്രീയ കാഴ്ചപ്പാടുകൾ വളർന്നു വന്നത്.

ആ കാഴ്ചപ്പാടുകളെ ഉൾക്കൊണ്ടുകൊണ്ടാണ്, ഈ സർക്കാരും ഇതുവരെ മുന്നോട്ടു പോയിട്ടുള്ളത്. പരിമിതികളെ മറികടന്നുകൊണ്ട് സമൂഹത്തിൻ്റെ മുഖ്യധാരയിലേയ്ക്ക് കടന്നുവരാനാവശ്യമായ പിന്തുണയും സുരക്ഷയും ആത്മവിശ്വാസവും നൽകുന്ന നിരവധി പദ്ധതികളും പ്രവർത്തനങ്ങളും ഇക്കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ നടപ്പിലാക്കുകയുണ്ടായി. സത്രീകൾക്കായി പ്രത്യേക വകുപ്പ് ആരംഭിച്ച രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറിയത് ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമാണ്. ഇടതുപക്ഷം സ്ത്രീ മുന്നേറ്റത്തിനു നൽകുന്ന പ്രാധാന്യത്തിൻ്റെ ഭാഗമായാണ് പ്രത്യേക വകുപ്പ് സ്ഥാപിച്ചത്.

കുടുംബശ്രീ പ്രസ്ഥാനത്തിന് ഇക്കാലയളവിൽ ഉണ്ടായ പുരോഗതി പരിശോധിച്ചാൽ സ്ത്രീകൾക്കു വേണ്ടി സർക്കാർ കൈക്കൊണ്ട നിലപാടുകൾ വ്യക്തമാകും. 2015-16-ലെ യുഡിഎഫ് ഭരണകാലത്ത് കുടുംബശ്രീയുടെ ബജറ്റ് വിഹിതമായ 75 കോടി രൂപ, 2021-22 ബജറ്റിൽ 260 കോടി രൂപയായി ഉയർന്നപ്പോൾ ഉള്ള വ്യത്യാസം സ്ത്രീകളുടെ സ്വയംപര്യാപ്തതയ്ക്ക് ഈ സർക്കാർ എന്തുമാത്രം പ്രാധാന്യം നൽകുന്നുണ്ട് എന്നതിൻ്റെ തെളിവാണ്. കേന്ദ്രാവിഷ്കൃത പദ്ധതികൾ കൂടി കുടുംബശ്രീ വഴി നടത്തുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിൻ്റെ ഫലമായി 1749 കോടി രൂപയായി ബജറ്റ് വിഹിതം വീണ്ടും ഉയരുന്നു. 40000 തൊഴിൽ സംരംഭങ്ങളാണ് കുടുംബശ്രീ വഴി മാത്രം നമ്മൾ പുതുതായി ആരംഭിച്ചത്. 1000 വീടുകളാണ് കുടുംബശ്രീ മുഖാന്തരം പണിതത്. 22000 സ്ത്രീകൾക്കായി ഈ സർക്കാർ നൽകിയത് 480 കോടി രൂപയുടെ വായ്പയാണ്.

സ്ത്രീകളുടെ പോഷകാഹര പ്രശ്നങ്ങൾ പരിഹരിക്കാൻ 'സമ്പുഷ്ട കേരളം', ഒറ്റയ്ക്ക് നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി താമസിക്കാൻ 'എൻ്റെ കൂട്', വിധവകളുടെ മക്കൾക്ക് പഠിക്കാൻ ധനസഹായം, സ്ത്രീസൗഹൃദ ശൗചാലയങ്ങൾക്കായി 'ഷീ ടോയ്ലറ്റ്', സ്വയംസംരഭകത്വം പ്രോത്സാഹിപ്പിക്കാൻ 'നാനോ സ്റ്റാർട്ടപ്പുകൾ', ഒരു ഫോൺകോളിൽ സുരക്ഷ ഉറപ്പാക്കുന്ന 'മിത്ര ഹെൽപ്ലൈൻ', ലൈംഗികാതിക്രമം അതിജീവിച്ച സ്ത്രീകൾക്ക് അടിയന്തര ധനസഹായം, അതിക്രമത്തിനിരയാകുന്ന സ്ത്രീകളെ സംരക്ഷിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 'വൺസ്റ്റോപ് സെൻ്ററുകൾ' തുടങ്ങി അനവധി പദ്ധതികളാണ് സർക്കാർ സ്ത്രീകളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി നടപ്പിലാക്കിയത്.

സ്ത്രീകളുടെ സ്വാതന്ത്ര്യം അവരുടെ സ്വയംപര്യാപ്തതയിൽ അധിഷ്ഠിതമാണെന്ന ഉറച്ച ബോധ്യത്തോടെയാണ് ഈ സർക്കാർ മുന്നോട്ടു പൊയത്. അവരുടെ സുരക്ഷയും ആത്മവിശ്വാസവും സർക്കാരിൻ്റെ ഉത്തരവാദിത്വമായി ഏറ്റെടുക്കുകയാണ് ചെയ്തത്. ഇതൊരു ദീർഘമായ പോരാട്ടമാണ്. നമ്മുടെ സമൂഹവും, ഈ ലോകം തന്നെയും കൂടുതൽ ഊർജ്ജത്തോടെ അത് ഏറ്റെടുത്തു കൊണ്ടുപോകേണ്ടതുണ്ട്. ഇടതുപക്ഷം, കൂടുതൽ കരുത്തോടെ തുല്യനീതിക്കായുള്ള ഈ മുന്നേറ്റത്തിൻ്റെ മുന്നണിയിൽ തന്നെ ഉണ്ടാകും. ഇതുവരെയുള്ള ശ്രമങ്ങളെ കൂടുതൽ വിപുലപ്പെടുത്തിയും, പുതിയവ ആരംഭിച്ചും, സ്ത്രീകളോടൊപ്പം ഉറച്ച കാൽവെയ്പുകളുമായി ഇനിയും മുന്നോട്ടു പോകും. എല്ലാ സ്ത്രീകൾക്കും വനിതാ ദിന ആശംസകൾ ഹൃദയപൂർവം നേരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (15 minutes ago)

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി  (24 minutes ago)

സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹന്‍ലാല്‍  (32 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (35 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (41 minutes ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (1 hour ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (1 hour ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (1 hour ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (1 hour ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (1 hour ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (2 hours ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (2 hours ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (2 hours ago)

Malayali Vartha Recommends