വികസനം പാവപ്പെട്ടവര്‍ക്ക് വേണ്ടിയായതു കൊണ്ട് ശ്രീധരന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകില്ല; അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഒരു ബിജെപിക്കാരന്റെ മൂല്യമേയുള്ളു; ഇ.ശ്രീധരനെ വിമർശിച്ച് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍

ഇ.ശ്രീധരനെ വിമർശിച്ച് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ . ഇ ശ്രീധരന്‍ സംഘപരിവാര്‍ രാഷ്ട്രീയക്കാരനായി മാറിയെന്ന വിമര്‍ശനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നയാളാണ്.
അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഒരു ബിജെപിക്കാരന്റെ മൂല്യമേയുള്ളു. വികസനം പാവപ്പെട്ടവര്‍ക്ക് വേണ്ടിയായതു കൊണ്ട് ശ്രീധരന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. ശ്രീധരന്‍ രാഷ്ട്രീയക്കാരനായി മാറി അതും സംഘപരിവാര്‍ രാഷ്ട്രീയക്കാരനായി മാറിയെന്ന് എ വിജയരാഘവന്‍ വിമർശിച്ചു.
ശബരിമല വിഷയത്തിലും വിജയരാഘവന്‍ പ്രതികരണം നടത്തുകയുണ്ടായി . ശബരിമല സംബന്ധിച്ച നിലപാട് നേരത്തെ പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. അത് തന്നെയാണ് പാര്‍ട്ടിയുടെ പൊതു നിലപാട്. ജനങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള നിലപാടാണ് പാര്‍ട്ടി എപ്പോഴും സ്വീകരിക്കാറുള്ളത്. വിവാദത്തില്‍ കാര്യമില്ല.
കോടതിയുടെ പരിഗണനയിലുള്ള കാര്യമാണ് ഇതെന്നും എ വിജയരാഘവന്‍ പറഞ്ഞു. ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ അവരുടെ അനുഭവത്തില്‍ നിന്ന് പറഞ്ഞതാണ്. നേരത്തെ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി മന്ത്രി കടകംപള്ളി ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതിക്കരിച്ചു.
അതേ സമയം ഇ.ശ്രീധരൻ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി പാലക്കാടിനെ മാറ്റും . പാലക്കാട് മണ്ഡലത്തില്‍ വിജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട് എന്നദ്ദേഹം പറഞ്ഞു.
പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ ഇ.ശ്രീധരന് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ആരംഭം കുറിച്ചു. പാലക്കാട് നഗരത്തെ രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ഏറ്റവും മികച്ച നഗരമാക്കുമെന്ന് ശ്രീധരന്‍ വ്യക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























