ശബരിമലയില്‍ ആളുകളെ കയറ്റിയത് ബോധപൂര്‍വം; കടകംപള്ളിയുടേത് മുതലക്കണ്ണീരെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്

ശബരിമല വിഷയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് മറുപടിയുമായി മെട്രോമാന്‍ ഇ. ശ്രീധരന്‍. കടകംപള്ളിയുടേത് മുതലക്കണ്ണീരാണെന്നും എല്ലാം കഴിഞ്ഞ് ദുഃഖിച്ചിട്ട് കാര്യമില്ലെന്നും ഇ. ശ്രീധരന്‍ പ്രതികരിച്ചു. ബോധപൂര്‍വമാണ് ശബരിമലയില്‍ ആളുകളെ കയറ്റിയത്. എത്രയോ ഭക്തരുടെ വികാരമാണ് ഇതിലൂടെ വ്രണപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാലക്കാട് ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചുകൊണ്ടാണ് ഇ. ശ്രീധരന്‍റെ പ്രതികരണം.
അതേസമയം, ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി പെട്ടെന്ന് അധികാരത്തില്‍ എത്തിയത് പോലെ ഇവിടെ ബി.ജെ.പിക്ക് അധികാരത്തില്‍ എത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്ക് ഇപ്രാവശ്യം ഭരണം പിടിച്ചെടുക്കാന്‍ സാധിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ട്. എല്‍.ഡി.എഫിന് തുടര്‍ഭരണം ഉണ്ടാകില്ലെന്നും അഴിമതിയും സ്വജനപക്ഷപാതവുമാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി സര്‍ക്കാര്‍ നടത്തിയതെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.
ഇ. ശ്രീധരന് പിന്നാലെ മുതിര്‍ന്ന ബിജെപി നേതാക്കളെല്ലാം കടകംപള്ളിയുടെ ഖേദപ്രകടനത്തിനെതിരെ രംഗത്തെത്തിയിരുന്നു. കടകംപള്ളിയുടെ പ്രതികരണം തിരഞ്ഞെടുപ്പ് അടുക്കുമ്ബോഴുണ്ടാകുന്ന പ്രത്യേക തരം വേദനയാണെന്നായിരുന്നു വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha


























