മാര്‍ച്ച് 30നകം ഇരട്ടവോട്ടുകള്‍ പൂര്‍ണമായും കണ്ടെത്തും; സോഫ്റ്റ്വെയര് ഉപയോഗിച്ചുള്ള ഇരട്ടവോട്ട് പരിശോധന നടത്തി നടപടി സ്വീകരിക്കാനാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ

മാര്‍ച്ച് 30നകം ഇരട്ടവോട്ടുകള്‍ പൂര്‍ണമായും കണ്ടെത്തി നടപടി സ്വീകരിക്കാനാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. ഇതിനായി ജില്ല കലക്ടര്‍ തലത്തില്‍ അന്വേഷണം നടന്നുവരുകയാണ്. ബൂത്ത്ലെവലില്നിന്ന് ബി.എല്‍.ഒമാരുടെ റിപ്പോര്‍ട്ടുകള്‍ വ്യാഴാഴ്ചയോടെ ശേഖരിച്ചു. സോഫ്റ്റ്വെയര് ഉപയോഗിച്ചുള്ള ഇരട്ടവോട്ട് പരിശോധന നടക്കുന്നു. പരിശോധനയില്‍ കണ്ടെത്തുന്ന ഇരട്ട വോട്ടുകളുടെ കണക്ക് ജില്ല കലക്ടര്‍മാര്‍ 30നകം സമര്‍പ്പിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.
നാല് ലക്ഷം ഇരട്ടവോട്ടുകളാണ് പ്രതിപക്ഷനേതാവിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. ഇൗ പരാതി ഉള്‍പ്പെടെ സമഗ്രപരിശോധനയാണ് നടത്തുന്നത്. 2019ല്‍ നടത്തിയ പരിശോധനയിലൂടെ 63 ലക്ഷം വോട്ടുകളാണ് നീക്കം ചെയ്തത്. തെരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാല്‍ ഈ വര്‍ഷം പരിശോധന നടത്താന്‍ സാധിച്ചില്ല.
ഇതുസംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് ഘട്ടമായിട്ടും പരിശോധന നടത്തുന്നതെന്നും ടിക്കാറാം മീണ പറഞ്ഞു. വോട്ടറുടെ പേര്, ബന്ധം, , ജനനതീയതി, വയസ്സ് എന്നിവയിലെ സാമ്യത ഉപയോഗിച്ചുള്ള പരിശോധനയാണ് പ്രധാനമായും നടത്തുന്നത്. ഇതില്‍ വയസ്സ് സമാനമോ അടുത്തുള്ളതോ ആയതും പരിശോധനയില്‍ ഉള്‍പ്പെടും. ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീമുകള്‍ രൂപവത്കരിച്ചാണ് പരിശോധന.
https://www.facebook.com/Malayalivartha


























