വെഞ്ഞാറമൂട് ഇരട്ടക്കൊല കേസിലെ 2 പ്രതികള്‍ മാണിക്കല്‍ സജീവ് വധക്കേസില്‍ കുറ്റക്കാരെന്ന് ജില്ലാ കോടതി ...

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസിലെ രണ്ടും മൂന്നും പ്രതികള്‍ മാണിക്കല്‍ പിണറ്റുംകുഴി സജീവിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി.
പ്രതികളായ ഉണ്ണിയെന്ന ബിജു , സനല്‍ എന്ന സനല്‍ സിംഗ് , മൂന്നാം പ്രതി അപ്പി മഹേഷ് എന്ന മഹേഷ് എന്നിവരെ കണ്‍വിക്ഷന്‍ വാറണ്ട് പ്രകാരം ജയിലിലേക്ക് റിമാന്റ് ചെയ്ത ജഡ്ജി സി. ജെ. ഡെന്നിയാണ് ശിക്ഷാവിധി ഇന്ന് ഉച്ചക്ക് ഒരു മണിക്ക് പ്രഖ്യാപിക്കും. പ്രതികളെ ശിക്ഷാവിധി കേള്‍പ്പിക്കാനായി ഒരു മണിക്ക് ഹാജരാക്കാന്‍ പൂജപ്പുര സെന്ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു.
2008 ജനുവരി 13 നാണ് നാടിനെ നടുക്കിയ കൊല നടന്നത്. ഉണ്ണിയുടെയും സനലിന്റെയും ബന്ധുവായ ഒരു പെണ്‍കുട്ടി ഇഷ്ടപ്പെട്ട ചെറുപ്പക്കാരനോടൊപ്പം ഒളിച്ചോടി പോയത് സംബന്ധിച്ച് സംസാരിച്ചു കൊണ്ടു നില്‍ക്കുന്നതിനിടയില്‍ കൊല്ലപ്പെട്ട സജീവിന്റെ സഹോദരനുമായി വാക്കുതര്‍ക്കമുണ്ടായി.
തുടര്‍ന്ന് പ്രതികള്‍ പകരം വീട്ടാനായി മാരകായുധങ്ങളുമായി സജീവിനെ കുടുംബത്തോടെ ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സജീവ് പിറ്റേന്ന് മരിച്ചു. സംഭവത്തില്‍ സജീവിന്റെ പിതാവ് ശശി , സഹോദരന്‍ സനോജ് എന്നിവര്‍ക്കും വെട്ടേറ്റു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഇരുവരും മറ്റു പല കേസുകളിലും വിചാരണ കാത്തു കഴിയുകയാണ്. പ്രോസിക്യൂഷന് വേണ്ടി അഡീ. പ്രോസിക്യൂട്ടര്‍ ഗീനാകുമാരി ഹാജരായി.
"
https://www.facebook.com/Malayalivartha


























