അന്താരാഷ്ട്ര വിപണിയില്‍ 13.5 കോടി വില വരുന്ന 13.5 കിലോഗ്രാം ഹാഷിഷ് ഓയില്‍ ആന്ധ്രയില്‍ നിന്നും സംസ്ഥാനത്തേക്ക് കടത്തിയ ആക്കുളം ഇന്നോവ ഹാഷിഷ് കേസ്: മൊത്ത വിതരണക്കാരനായ ഉലങ്കി റാം ബാബുവിനും കേരളത്തിലെ മൂന്നു ചില്ലറ വില്‍പ്പനക്കാര്‍ക്കും ശിക്ഷ, 4 പ്രതികള്‍ക്ക് 10 വര്‍ഷം തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

അന്താരാഷ്ട്ര വിപണിയില്‍ 13.5 കോടി രൂപ വിലമതിക്കുന്ന 13.5 കിലോ ഹാഷിഷ് ഓയില്‍ ആന്ധ്രയില്‍ നിന്നും സംസ്ഥാനത്തേക്ക് കടത്തിയ ആക്കുളം ഹാഷിഷ് കടത്ത് കേസില്‍ മൊത്ത വിതരണക്കാരനായ ആന്ധ്രക്കാരന്‍ ഉലങ്കി റാം ബാബുവിനും സംസ്ഥാനത്തെ മൂന്നു കടത്തുകാര്‍ക്കും പത്തു വര്‍ഷം കഠിന തടവും നാലു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തലസ്ഥാനത്തെ നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ഇടുക്കി കൊന്നത്തടി സ്വദേശികളായ അനില്‍കുമാര്‍ , ബാബു , ആന്ധ്രാപ്രദേശ് വിശാഖപട്ടണം ജില്ലയില്‍ ബുറുഗു ബെയ്‌ലു വില്ലേജ് നിവാസി ഉലങ്കി റാം ബാബു , തലസ്ഥാന ജില്ലയിലെ തിരുമല സ്വദേശി ഷാജന്‍ എന്നീ നാലു പ്രതികളെയാണ് കോടതി ശിക്ഷിച്ചത്.
2019 മാര്‍ച്ച് 22 ന് തലസ്ഥാനത്തെ കിംസ് ആശുപത്രിക്ക് സമീപം ആക്കുളം കേന്ദ്രീയ വിദ്യാലയത്തിന് സമീപത്ത് വച്ചാണ് കടത്തുകാര്‍ ഇന്നോവ കാറും തൊണ്ടി മുതലുകളുമായി എക്‌സൈസ് പിടിയിലായത്.
13.5 കിലോ ഹാഷിഷ് ഓയില്‍ ഇന്നോവ കാറിന്റെ ഡോര്‍ പാനലില്‍ 13 പോളിത്തീന്‍ കവറുകളിലാക്കി ഒളിപ്പിച്ച് കടത്തിക്കൊണ്ട് വന്ന് തലസ്ഥാനത്ത് വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.
തിരുവനന്തപുരം എക്‌സൈസ് റെയ്ഞ്ച് ചാര്‍ജ് ചെയ്ത കേസില്‍ അഡീ. പ്രോസിക്യൂട്ടര്‍ പ്രവീണ്‍ ഹാജരായി.
"
https://www.facebook.com/Malayalivartha


























