അപകീര്‍ത്തികരമായ പരാമര്‍ശം; പി.സി. ജോര്‍ജിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി

പൊതുവേദിയില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ജനപക്ഷം സെക്കുലര്‍ സ്ഥാനാര്‍ഥി പി.സി. ജോര്‍ജിനെതിരെ പൂഞ്ഞാറിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്കി. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി പാറത്തോട് നടന്ന യോഗത്തില്‍ പി.സി. ജോര്‍ജ്, സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ പലിശക്കാരനെന്ന് വിളിക്കുകയും ഇദ്ദേഹത്തെ ഇടവകയില്‍നിന്ന് ഇറക്കിവിട്ടതായി ആക്ഷേപിക്കുകയും ചെയ്തെന്നാണ് പരാതി.
എന്നാല്‍, കൂവപ്പള്ളി സര്‍വിസ് സഹകരണ ബാങ്ക് അധ്യക്ഷന്‍ എന്നതിലുപരി ഒരുവിധ പണമിടപാടും താന്‍ നടത്തുന്നില്ലെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറയുന്നു. പാരമ്ബര്യമായി നിയമവിധേയമായി ചിട്ടി ബിസിനസ് തന്റെ കുടുംബം നടത്തുന്നുണ്ട്. ഈ സ്ഥാപനത്തിലും നേരിട്ട് പങ്കാളിത്തമോ അധികാരമോ ഇല്ല.തെരെഞ്ഞടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അനുഗ്രഹം തേടി പള്ളിയിലെത്തിയ തന്നെ വികാരി ജയിംസ് തെക്കുംചേരിക്കുന്നേല്‍ ഇറക്കിവിട്ടു എന്ന ആരോപണവും െതറ്റാണ്. ഇത് മതസ്പര്‍ധ വളര്‍ത്തുന്നതിനുവേണ്ടിയുള്ള ശ്രമമാണെന്നും വൈദികന് ഇരുൈകയും നീട്ടി സ്വീകരിക്കുകയായിരുെന്നന്നും പരാതിയില്‍ പറയുന്നു
https://www.facebook.com/Malayalivartha


























