Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആന്റിക്ലൈമാക്‌സ്... രമേശ് ചെന്നിത്തലയുടെ പരാതിക്കിടയിലും ഏപ്രിലിലേത് ഉള്‍പ്പെടെ ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി; കൂട്ടിയ പെന്‍ഷന്‍ ഉള്‍പ്പെടെ രണ്ടുമാസത്തെ പെന്‍ഷനായ 3100 രൂപ ഒരുമിച്ച് കയ്യില്‍ കിട്ടിയതോടെ വലിയ കൈനീട്ടമായി കണ്ട് പട്ടിണിപ്പാവങ്ങളുടെ കണ്ണ് നിറയുന്നു; സഹായിച്ചില്ലെങ്കിലും ഉപദ്രപിക്കല്ലേ എന്ന് ചെന്നിത്തലയോട് ജനങ്ങള്‍

28 MARCH 2021 08:37 AM IST
മലയാളി വാര്‍ത്ത

പാവങ്ങളുടെ അന്നം മുടക്കി അരി തടഞ്ഞ പ്രതിപക്ഷ നേതാവിനെതിരെ വലിയ പ്രതിഷേധം ഉയരുന്നതോടെ പെന്‍ഷനും കിറ്റും മുടങ്ങുമോയെന്ന ആശങ്കയുണ്ടായിരുന്നു. എങ്കില്‍ വോട്ട് മാത്രമല്ല ശാപവും കൂടി കിട്ടും. അതോടെ ചെന്നിത്തലയും പുറകോട്ട് പോയിട്ടുണ്ട്.

അതിനിടെ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ പെന്‍ഷന്‍ വിതരണമാണ് ആരംഭിച്ചത്. മാര്‍ച്ചിലെ 1500, ഏപ്രിലിലെ 1600 ഉള്‍പ്പെടെ ആകെ 3100 രൂപയാണ് ഗുണഭോക്താക്കളുടെ പക്കലെത്തിയത്.

 



കഴിഞ്ഞ ബജറ്റിലാണ് പെന്‍ഷന്‍ തുക 1600 രൂപയായി ഉയര്‍ത്തിയത്. ഈസ്റ്റര്‍, വിഷു, റമദാന്‍ നോമ്പ് കണക്കിലെടുത്ത് ഏപ്രിലിലെ പെന്‍ഷന്‍ നേരത്തേ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുംമുമ്പെ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

അക്കൗണ്ടുള്ളവര്‍ക്ക് അതിലും അല്ലാത്തവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴിയുമാണ് തുക ലഭ്യമാക്കുക. ഇതോടെ 3100 രൂപയാണ് ഒരുമിച്ച് കയ്യില്‍ കിട്ടുക. ഇത് കുറച്ച് പേര്‍ക്ക് കിട്ടിയ ശേഷം ചെന്നിത്തല കാരണം കുറേ പേര്‍ക്ക് കിട്ടാതെ വന്നാല്‍ പിന്നെ യുഡിഎഫ് കാരാരും വോട്ട് തേടി വീടുകളില്‍ എത്തേണ്ടതില്ല.

 



അതേസമയം സംസ്ഥാനത്തെ റേഷന്‍ മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് 10 കിലോ അരി 15 രൂപ നിരക്കില്‍ നല്‍കുന്നത് തെരഞ്ഞെടുപ്പുകമീഷന്‍ തടഞ്ഞത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്തിന്റെ അടിസ്ഥാനത്തിലെന്ന് രേഖകള്‍ തെളിവായി.

ഇതിനൊപ്പം വയോജനങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷനും എല്ലാ കുടുംബത്തിനും സര്‍ക്കാര്‍ മാസംതോറും നല്‍കിവരുന്ന ഭക്ഷ്യക്കിറ്റും സ്‌കൂള്‍ കുട്ടികള്‍ക്കുള്ള അരിയും തടഞ്ഞുവയ്ക്കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

 


കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് കേരളത്തിലെ 89 ലക്ഷം കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ മാസംതോറും ഭക്ഷ്യക്കിറ്റ് നല്‍കുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് കിറ്റ് വിതരണം തുടങ്ങിയത്.

ഇതിന് നിയമസഭാ തെരഞ്ഞെടുപ്പുമായി ഒരു ബന്ധവുമില്ല. മഹാമാരി വന്നപ്പോള്‍ മുതല്‍ നടക്കുന്ന കിറ്റ് വിതരണം ഈസ്റ്ററും വിഷുവും അടുത്തുവരുന്ന സന്ദര്‍ഭത്തില്‍ തടയണമെന്ന ചെന്നിത്തലയുടെ ആവശ്യം തെരഞ്ഞെടുപ്പുകമീഷന്‍ അംഗീകരിച്ചാല്‍ ലക്ഷക്കണക്കിന് പാവപ്പെട്ട കുടുംബങ്ങള്‍ പ്രതിസന്ധിയിലാകും.

 



സ്‌കൂള്‍ കുട്ടികള്‍ക്ക് ക്ലാസില്ലാത്തതിനാല്‍ ഭക്ഷ്യവസ്തുക്കള്‍ വീടുകളിലേക്ക് നല്‍കണമെന്നത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമാണ്. സംസ്ഥാന വിഹിതവും ചേര്‍ത്ത് ഈ അധ്യയന വര്‍ഷത്തില്‍ നാലാം തവണയാണ് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നത്. അധ്യയനവര്‍ഷം അവസാനിക്കുന്ന മാര്‍ച്ചില്‍ ഇവ വിതരണം ചെയ്തില്ലെങ്കില്‍ ലാപ്‌സാകും എന്നറിഞ്ഞാണ് കുട്ടികളുടെ അന്നത്തിലും മണ്ണിടാന്‍ ചെന്നിത്തല ശ്രമിച്ചത്. ജനങ്ങള്‍ എതിരാകുമെന്ന് വന്നതോടെ അരി വിതരണം തടഞ്ഞത് തങ്ങള്‍ പരാതിപ്പെട്ടിട്ടല്ലെന്ന് പ്രതിപക്ഷ കേന്ദ്രങ്ങള്‍ പ്രചാരണം ആരംഭിച്ചു.

ചെന്നിത്തല ഉന്നയിച്ച 3 ആവശ്യങ്ങള്‍ ഇവയാണ്

 



1) സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യസാധനങ്ങളുടെ വിതരണം തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ തടയണം.
2) വിഷു സ്‌പെഷ്യലായി നല്‍കുന്ന ഭക്ഷ്യവസ്തുക്കളുടെ വിതരണം ഏപ്രില്‍ ആറുവരെ നിര്‍ത്തിവയ്ക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പിനോട് നിര്‍ദേശിക്കണം.വിഷു പ്രമാണിച്ച് നല്‍കുന്ന അരിയും തടയണം.
3) ഏപ്രില്‍, മെയ് മാസങ്ങളിലെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്യുന്നത് വിലക്കണം.



അതേസമയം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയില്‍ റേഷന്‍ വിതരണം തടസ്സപ്പെടുത്തിയ തെരഞ്ഞെടുപ്പ് കമീഷന്‍ നടപടിയെ നിയമപരമായി നേരിടുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിലാണ് മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കും അരി നല്‍കാന്‍ നേരത്തേ തീരുമാനിച്ചത്. വിലകൂടിയ അരിയാണ് വിലകുറച്ച് നല്‍കിവരുന്നത്. ജനങ്ങളുടെ അന്നംമുട്ടിക്കുന്നതാണ് പ്രതിപക്ഷ നടപടിയെന്നും മന്ത്രി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (8 minutes ago)

ജയിലിൽ വിഎസ് അനുസ്മരണം; ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ  (19 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ച് ഹൈക്കോടതി  (1 hour ago)

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (1 hour ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (2 hours ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (2 hours ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (3 hours ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (4 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (5 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (6 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (6 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (6 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (6 hours ago)

Malayali Vartha Recommends